തൃശൂർ:ഭാരതം, ഭാരത മാതാവ്, ഹിന്ദുസ്ഥാൻ എന്നീ പേരുകളിൽ എന്ത് നടന്നാലും അതിനെതിരെ വിവാദമുണ്ടാക്കുക എന്നത് കേരളത്തിൽ കോൺഗ്രസ്സും കമ്മ്യൂ ണിസ്റ്റും സമീപകാലത്ത് കൈക്കൊള്ളുന്ന സമീപനമാണ്.
മത ദീകരവാദികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ഇവർ മത്സരിക്കുന്നത്. ഒരു കാലത്ത്, വിഡി സതീശനും പിണറായി വിജയനും RSS ഗണഗീതം പാടിയ ചരിത്രമുണ്ട്. കാലം കഴിയുമ്പോൾ ഗണഗീതം എങ്ങിനെ വർഗ്ഗീയമാകും. മറുപടി പറയണ്ടത് ഇവർ തന്നെയാണ്. അടിയന്തരാവസ്ഥ കാലത്ത് RSS പാടിയ ഇതേ ഗണഗീതമാണ് ഇന്ദിര ഗാന്ധിയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റുകൾക്കും പ്രചോദനമായത്.കൂട്ടത്തോടെ സഖാക്കൾ പിന്നീട് RSSന്റെ രാജ്യ സ്നേഹത്തിൽ ആകൃഷ്ടരായി RSS ആയതും ചരിത്രം. രാജ്യ സ്നേഹത്തിന്റെ മനസ്സും ചിന്തയും കുട്ടികളിൽ ഉണ്ടാകരുത് എന്ന ഹിഡൻ അജണ്ടയാണ് വിവാദത്തിന് പിന്നിൽ. മലപ്പുറത്ത് ഒരു സർക്കാർ സ്കൂളിന്റെ ചുമരിൽ രാജ്യ സ്നേഹം അർത്ഥശൂന്യമാണന്ന് അദ്ധ്യാപകർ കുട്ടികളെക്കൊണ്ട് എഴുതിപ്പിച്ചതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് അന്യേഷണം വേണ്ട.
നിഷ്ക്കളങ്കമായി കുട്ടികൾ പരമ പവിത്രമാണ് ഈ ഭാരത മൂമി എന്ന് പാടിയതാണ് കുറ്റകൃത്യം. നിങ്ങൾ അര് എതിർത്താലും തടഞ്ഞാലും അന്വേഷണം പ്രഖ്യാപിച്ചാലും ഗണഗീതമെന്ന ദേശഭക്തി ഗാനം കേരളത്തിൽ മുഴങ്ങും. 2026 മുതൽ കേരളത്തിന്റെ നിയമസഭയിലും നിങ്ങൾ കേൾക്കും. അത് കേരളത്തിന്റെ ചൈതന്യമായി മാറും. വിജയനും സതീശനും അത് തടയാനുളള വളർച്ച ഇല്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.