ചങ്ങരംകുളം : ശബരിമല ദർശനത്തിനായി പതിനഞ്ച് അയ്യപ്പഭക്തർ അടങ്ങുന്ന സംഘം കാൽനടയായി യാത്ര തിരിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി മുടങ്ങാതെ ശബരിമലയിലേക്ക് കാൽനടയാത്ര നടത്തുന്ന ഭക്തസംഘമാണിത്. നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവിൽ വെച്ച് കെട്ട് നിറച്ച ശേഷമാണ് സംഘം കാൽനടയാത്ര ആരംഭിച്ചത്.
ഈ ഭക്തസംഘം ദിവസവും രാവിലയും വൈകുന്നേരവുമായാണ് യാത്ര തുടരുക. യാത്രക്കിടയിൽ തങ്ങൾ പോകുന്ന വഴിയിലുള്ള ക്ഷേത്രങ്ങളിലാണ് ഇവർ രാത്രി വിശ്രമത്തിനായി തങ്ങാറ്. ഈ സംഘത്തിൽ ഒമ്പത് വർഷമായി തുടർച്ചയായി കാൽനടയായി പോകുന്നവരും, ഇത്തവണ ആദ്യമായി കാൽനടയാത്ര നടത്തുന്നവരും ഉൾപ്പെടുന്നു.
ഷനിൽ നെല്ലിശ്ശേരി, ജിജീഷ് താന്നിക്കുന്ന്, മണി കോലത്ത്, സജീഷ് കമ്പനിപ്പടി, പ്രവി തന്നിക്കുന്ന്, സുന്ദരൻ നടുവട്ടം, ഗിരി കമ്പനിപ്പടി, അനിൽ നടുവട്ടം, സുമിത് തന്നിക്കുന്ന്, ജിതേഷ് തന്നിക്കുന്ന്, പ്രകാശൻ അയിലക്കാട്, സുനി പന്താവൂർ, ഹരിദാസ് കൊല്ലൻപടി, മണികണ്ഠൻ കല്ലാറ്റ്, ഹരിദാസ് കാഞ്ഞൂർ എന്നിവരാണ് ശബരീശ ദർശനത്തിനായി യാത്ര പുറപ്പെട്ട അയ്യപ്പഭക്തർ
ഗുരുസ്വാമിമാരും അയ്യപ്പൻമാരുടെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ചേർന്ന് ക്ഷേത്രാങ്കണത്തിൽ വെച്ച് ഭക്തസംഘത്തിന് യാത്രാ മംഗളങ്ങൾ നേർന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.