തിരുവനന്തപുരം പാറ്റൂരിൽ അഭിഭാഷകൻ ഓടിച്ച കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ഡ്രൈവർ കസ്റ്റഡിയിൽ

 തിരുവനന്തപുരം: പാറ്റൂർ ജനറൽ ആശുപത്രിക്ക് സമീപം അഭിഭാഷകൻ ഓടിച്ച കാർ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് അപകടം നടന്നത്. സംഭവത്തിൽ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും പൂജപ്പുര സ്വദേശിയുമായ ഭരത് കൃഷ്ണനെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ജനറൽ ആശുപത്രിക്ക് സമീപം കാറിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് വഴിയരികിൽ വാഹനം നിർത്തി പരിശോധിക്കുകയായിരുന്ന സംഘത്തിന് നേർക്കാണ് അഭിഭാഷകൻ ഓടിച്ച കാർ പാഞ്ഞുകയറിയത്. കാറിലും സ്കൂട്ടറിലുമായി ജനറൽ ആശുപത്രിയിലുള്ള സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയവരായിരുന്നു അപകടത്തിൽപ്പെട്ട സംഘം. പാറ്റൂരിൽ നിന്ന് ജനറൽ ആശുപത്രി ഭാഗത്തേക്ക് വരികയായിരുന്ന അഭിഭാഷകനാണ് അപകടമുണ്ടാക്കിയത്.


പരിക്കേറ്റ അഞ്ച് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഉൾപ്പെട്ട വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തുടർനടപടികൾ പേട്ട പോലീസ് സ്വീകരിച്ചു വരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !