കോട്ടയം:പാലാ പ്രവിത്താനം, ഉള്ളനാട്, അളനാട്, ചൂണ്ടച്ചേരി, ഇളന്തോട്ടം, ഭാഗങ്ങളിൽ മോഷണം വർദ്ധിക്കുന്നതായും മോഷ്ടിക്കപ്പെടുന്നത് സ്ത്രീകളുടെ അടിവസ്ത്രം മാത്രമാണെന്നും ആരോപണം..
ഇതിനോടകം സമീപ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ മോഷണം നടന്നിട്ടുണ്ടെങ്കിലും മോഷ്ടിക്കപ്പെട്ട വസ്തു നാട്ടുകാർ അറിയുമെന്ന ഭയത്താലും നാണക്കേട് മൂലവും ആരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല.സംഭവത്തിൽ പ്രതികരണവുമായി ഇളന്തോട്ടം സ്വദേശി രംഗത്ത് എത്തിയത്തോടെയാണ് കാര്യത്തിന്റെ ഗൗരവം ജനങ്ങൾ മനസിലാക്കുന്നത്..ഇത്തരത്തിൽ ദുരനുഭവം നേരിട്ട വ്യക്തിയാണ് താനെന്നും, ഇളന്തോട്ടം ഭാഗത്തുള്ള ഒരു കടയിൽ പ്രദേശത്തെ പൊതുപ്രവർത്തകനുമായി വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായ സാഹചര്യത്തിൽ പൊതു പ്രവർത്തകന്റെ ഉടുമുണ്ട് അഴിഞ്ഞു പോകുകയും അടിയിൽ ഇട്ടിരിക്കുന്ന പുള്ളിയുള്ള അണ്ടർവെയർ ജനങ്ങൾ കാണുകയും മോഷ്ടാവ് ആരെന്ന് തിരിച്ചറിയുകയും ചെയ്തതായി ഇളന്തോട്ടം സ്വദേശി വീഡിയോ സന്ദേശത്തിൽ പറയുന്നു..
സമ്പന്നനും നാല്പതു കഴിഞ്ഞ അവിവാഹിതനും ജനകീയനും നിറചിരിയുമായി ജനങ്ങളെ സമീപിക്കുകയും ചെയ്യുന്ന പൊതു പ്രവർത്തകനെ കരുതിയിരിക്കണമെന്നും തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രസ്തുത വ്യക്തി വീടുകൾ കയറി ഇറങ്ങാനുള്ള സാധ്യത യുണ്ടെന്നും ഇളന്തോട്ടം സ്വദേശി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു..സംഭവത്തെ തുടർന്ന് പ്രദേശങ്ങളിൽ ഉള്ള പൊതുപ്രവർത്തകരും ജന പ്രതിനിധികളും ഒറ്റമുണ്ടിലേക്കും നിഴലടിച്ചാൽ കാണാവുന്ന കളസത്തിലേക്കും മാറിയതായും ജനങ്ങൾ പറയുന്നു.. മോഷണ മുതൽ പുറത്ത് പറയാനുള്ള മടികൊണ്ട് പലരും പരാതി നൽകാൻ മുതിരുന്നില്ല. ഇതിനെ തുടർന്നാണ് ഇളന്തോട്ടം സ്വദേശി വീഡിയോ സന്ദേശവുമായി രംഗത്ത് എത്തിയത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.