കോട്ടയം :കേരളത്തിൽ ബിജെപി ഭരിക്കുന്ന അപൂർവ പഞ്ചായത്തുകളിലൊന്നാണ് പാലാ നിയോജക മണ്ഡലത്തിലെ മുത്തോലി പഞ്ചായത്ത്. കഴിഞ്ഞ 5 വർഷം പാർട്ടി തന്നിലേൽപ്പിച്ച ദൗത്യം ഭംഗിയായി നിർവഹിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് രഞ്ജിത്ത് ജി മീനാഭവൻ എന്ന ഈ ജനകീയ പഞ്ചായത്ത് പ്രസിഡണ്ട്.
അർഹതയ്ക്കുള്ള അംഗീകാരമായി അദ്ദേഹത്തെ ബിജെപി യുടെ സംസ്ഥാന കമ്മിറ്റിയിലും അംഗമാക്കി.കഴിഞ്ഞ വർഷം കൊണ്ട് മുത്തോലിയിൽ 26 കോടി 77 ലക്ഷം രൂപയാണ് പഞ്ചായത്തിൽ ചിലവഴിക്കാൻ സാധിച്ചത് ഇതിൽ തന്നെ 11കോടി പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ചിലവഴിച്ചിട്ടുള്ളത്. 4 കോടി 68 ലക്ഷം രൂപാ മിച്ചമുള്ള കോട്ടയം ജില്ലയിലെ ഏക പഞ്ചായത്തും മുത്തോലി ആണെന്നുള്ളത് തികച്ചും അഭിമാനകരമെന്ന് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനാന'ഭവൻ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് നടത്തിയിട്ടുള്ളത് 2 കോടി 20 ലക്ഷം രൂപ ചിലവഴിച്ചു മരുന്നുകൾക്കായി തന്നെ ഒരു വർഷം 12 ലക്ഷം രൂപ ചിലവഴിച്ചു .വൃദ്ധർക്കായി കട്ടില് മുതൽ കണ്ണട വരെ നൽകി. മറ്റൊരു പഞ്ചായത്തിനും ചെയ്യാനാവാത്ത സാന്ത്വനം പദ്ധതി നടപ്പിലാക്കി.60 കഴിഞ്ഞവർക്ക് വീട്ടിൽ ചെന്ന് പ്രഷർ, ഷുഗർ കൊളസ്ട്രോൾ പരിശോധിക്കുവാനും വീടുകളിൽ മരുന്ന് എത്തിക്കുവാനും കഴിഞ്ഞു ആംബുലൻസ് സൗകര്യം ജനകീയമാക്കിയത് വഴി ജനങ്ങൾക്ക് സൗജന്യമായി തന്നെ ആശുപത്രികളിൽ പോകുവാൻ കഴിഞ്ഞു.
കാർഷിക മേഖലയിൽ ഇക്കോഷോപ്പ് : നെൽ കൃഷി വികസനം ഒക്കെയായി 70 ലക്ഷം രൂപാ ചിലവഴിച്ചു മൃഗ സംരക്ഷണത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നടപ്പിലാക്കി സൊസൈറ്റിയിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്ക് മാത്രമേ ആനുകൂല്യം ലഭ്യമാക്കൂ എന്ന നിയമം മാറ്റി അളക്കാത്തവർക്കും ,അളക്കുന്നവർക്കും കാലിത്തീറ്റയും ,മരുന്നുകളും സൗജനുമായി നൽകി സമാനതകളില്ലാത്ത ആനുകൂല്യങ്ങളാണ് ഇവർക്കായി നൽകിയത് ഹരിത കർമ്മ സേനയ്ക്ക് വരെ വാഹനം ലഭ്യമാക്കി.
പ്രധാന മന്ത്രിയുടെ ജലജീവൻ മിഷൻ പദ്ധതി പഞ്ചായത്തിൽ കാര്യക്ഷമമായി നടപ്പിലാക്കി 45 പദ്ധതികളിലായി എല്ലാവർക്കും കുടിവെള്ളം എത്തിച്ചു 3 കോടിരൂപ പ്രത്യേകമായി ഇതിലേക്കായി ലഭ്യമാക്കി ഒന്നര കോടിയുടെ പദ്ധതി പൂർത്തിയായി വരുന്നു.
പഞ്ചായത്തിൽ മുഴുവൻ കൂടിവെള്ളം എത്തിക്കുവാൻ കഴിഞ്ഞെന്നതിൽ അഭിമാനമുണ്ട്.പ്രധാന മന്ത്രിയുടെ അഭിമാന പദ്ധതികളായ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കി.ഗർഭിണികൾക്കും കുട്ടികൾക്കും നിരവധി പദ്ധതികൾ നടപ്പിലാക്കി. ലൈഫ് ഭവന പദ്ധതിയിൽ അർഹതയുള്ളവർക്കെല്ലാം ഭവനം ലഭ്യമാക്കി ഇതിനായി ഹഡ്കോയിൽ നിന്നും വായ്പ്പാ വരെയെടുത്തു.
വീട്ടമ്മമാർക്കായി പാചക മത്സരം നടത്തിയത് വൻ വിജയമായിരുന്നു യോഗ പരിശീലനം കാര്യക്ഷമമാക്കി. മറ്റു പഞ്ചായത്തിൽ നടപ്പിലാക്കാത്ത ഭരണ ഘടന ശിൽപ്പി ഡോക്ടർ അംദേക്കറുടെ പതിമ പഞ്ചായത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപേ അത് നടപ്പിൽ വരുത്തും വ്യദ്ധ ജനങ്ങൾക്കായി നടത്തിയ ടൂർ പ്രോഗ്രാം വൻ വിജയമായിരുന്നു ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തവർ ആദ്യമായി ടൂറിസ്റ്റ് ബസ്സിൽ കയറിയവർ, ആദ്യമായി ബോട്ടിൽ കയറിയവർ ഇതൊക്കെ ആദ്യമായി അനുഭവിക്കാൻ കഴിഞ്ഞതിൽ സന്തോഷ മുണ്ടെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം..
ഞങ്ങൾ ബി ജെ പി ആണെങ്കിലും വികസനത്തിൽ രാഷ്ട്രീയം നോക്കിയിട്ടില്ല .എല്ലാവരിലും വികസനം എത്തിച്ചു .ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ പ്രതിഫലമെന്ന് മുത്തോലിയുടെ നായകൻ രഞ്ജിത് ജി മീനാ ഭവൻ മീഡിയാ അക്കാഡമിയുടെ എൻ്റെ നാട് ,എൻ്റെ നാടിൻ്റെ വികസനം എന്ന കാമ്പയിനിൽ പങ്കെടുത്ത് കൊണ്ട് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.