ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങേണ്ടെന്നു തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് അദ്ദേഹം ട്രംപിനെ അനുവദിക്കുകയാണെന്നും ‘ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു’ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് തന്റെ സുഹൃത്ത്, പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ ആരോപണം. യുക്രെയ്നിലെ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്കുമേലുള്ള സമ്മർദം വർധിപ്പിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ഇതെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.‘‘പ്രധാനമന്ത്രി മോദിക്ക് ട്രംപിനെ ഭയമാണ്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്നു തീരുമാനിക്കാനും പ്രഖ്യാപിക്കാനും അദ്ദേഹം ട്രംപിനെ അനുവദിക്കുന്നു. ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു. ധനമന്ത്രിയുടെ യുഎസ് സന്ദർശനം റദ്ദാക്കി. ഷറം എൽ-ഷെയ്ഖ് (ഗാസ സമാധാനക്കരാർ ഒപ്പിട്ടത് ഈജിപ്തിലെ ഈ സ്ഥലത്താണ്) ഒഴിവാക്കി. ഓപ്പറേഷൻ സിന്ദൂറിൽ അദ്ദേഹത്തെ എതിർക്കുന്നില്ല’’ – രാഹുൽ ഗാന്ധി എക്സിലെ കുറിപ്പിൽ പറഞ്ഞു.കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും സർക്കാരിനെതിരെ ആഞ്ഞടിച്ചു. "2025 മേയ് 10 ന് ഇന്ത്യൻ സമയം വൈകുന്നേരം 5:37 ന്, ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതായി ആദ്യം പ്രഖ്യാപിച്ചത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആയിരുന്നു. പിന്നീട്, താരിഫുകളും വ്യാപാരവും സമ്മർദ്ദത്തിന്റെ ആയുധങ്ങളാക്കി ഓപ്പറേഷൻ സിന്ദൂർ തടയാൻ താൻ ഇടപെട്ടുവെന്ന് പ്രസിഡന്റ് ട്രംപ് 5 വ്യത്യസ്ത രാജ്യങ്ങളിലായി 51 തവണ അവകാശപ്പെട്ടു.
എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി നിശബ്ദനായിരുന്നു. ഇപ്പോൾ, ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് മോദി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് മോദി യുഎസിന് കൈമാറിയതായി തോന്നുന്നു. 56 ഇഞ്ച് നെഞ്ച് ചുരുങ്ങിപ്പോയി’’ – അദ്ദേഹം കൂട്ടിച്ചേർത്തു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.