വാഷിങ്ടൻ ;കുടിയേറ്റത്തിനല്ലാത്ത വീസയുമായി യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ കർശനമാക്കി.
വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം അവസാനിപ്പിച്ചു. അപേക്ഷ നൽകിയ ശേഷം 540 ദിവസം വരെ ജോലിയിൽ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്നു കണ്ടാൽ മാത്രമേ മേലിൽ ഇഎഡി പുതുക്കിനൽകൂ.ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേരെ ബാധിക്കുന്ന നിബന്ധനകൾ ഇന്നലെ പ്രാബല്യത്തിലായി. കഴിഞ്ഞദിവസം വരെ പുതുക്കി ലഭിച്ചവർക്കു പുതിയ നിബന്ധന ബാധകമല്ലെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. 2022 മേയിലാണ് ജോ ബൈഡൻ സർക്കാർ 540 ദിവസത്തെ കാലാവധി നീട്ടൽ നയം കൊണ്ടുവന്നത്.
വർക് പെർമിറ്റിനുള്ള 15 ലക്ഷം അപേക്ഷകളിൽ അന്നു തീർപ്പുണ്ടാക്കാൻ ഇതു സഹായിച്ചു. പെർമിറ്റ് പുതുക്കാതെ ജോലി നഷ്ടപ്പെടുമായിരുന്ന ഒട്ടേറെപ്പേർക്കു ഗുണകരമായി. എന്നാൽ, ഇതു കമ്പനികളുടെ താൽപര്യസംരക്ഷണത്തിനായിരുന്നുവെന്നും യുഎസ് പൗരരുടെ ജോലിസുരക്ഷ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.
കുടിയേറ്റത്തിനല്ലാത്ത വീസയുള്ളവർക്ക് (പ്രധാനമായും വിദ്യാർഥികൾ, അഭയാർഥികൾ, നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരുടെ ആശ്രിതർ) യുഎസിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിന് ഇഎഡി ആവശ്യമാണ്. ഇതിന്റെ സാധുത 1–2 വർഷമാണ്. ചില വിഭാഗങ്ങളിൽ 5 വർഷം വരെ പുതുക്കിക്കൊടുക്കും. 2022 ലെ കണക്കനുസരിച്ച് യുഎസിൽ 48 ലക്ഷം ഇന്ത്യൻ വംശജരുണ്ട്. ഇതിൽ 66% കുടിയേറ്റക്കാരാണ്. 34% യുഎസിൽ ജനിച്ചവരും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.