കോഴിക്കോട് ;കൃത്യമായ ആസൂത്രണത്തോടെയാണ് പേരാമ്പ്രയിൽ താൻ ഉൾപ്പെടെയുള്ളവരെ പൊലീസ് ലാത്തി കൊണ്ടടിച്ചതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. ശബരിമലയിൽ നടത്തിയ കൊള്ള മറച്ചുവയ്ക്കാനാണ് സിപിഎം ഗൂഢാലോചന നടത്തി പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയത്.
ശബരിമലയിൽ അയ്യന്റെ സ്വർണം ചെമ്പാക്കി മാറ്റിയവരാണ് പേരാമ്പ്രയിൽ കോൺഗ്രസ് ബോംബെറിഞ്ഞെന്ന കള്ളക്കഥ മെനയുന്നതെന്നും ഷാഫി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.അഭിലാഷ് ഡേവിഡെന്ന പൊലീസുകാരനാണ് തന്നെ മർദ്ദിച്ചതെന്ന് വിഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഷാഫി പറഞ്ഞു. തലയിലും മൂക്കിലും അടിച്ച ശേഷം തനിക്കു നേരെ വീണ്ടും ലാത്തിയോങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പിരിച്ചുവിട്ടതായി പറയപ്പെടുന്ന ഉദ്യോഗസ്ഥനാണ് തന്നെ മർദ്ദിച്ചത്. ഇയാൾ ഉൾപ്പെടെയുള്ള ചില പൊലീസുകാരെ 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തതാണ്. മാഫിയ ബന്ധത്തിന്റെ പേരിലായിരുന്നു അന്നത്തെ സസ്പെൻഷൻ.ഇതു സംബന്ധിച്ച വാർത്ത ജനുവരി 19ന് വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു. നിലവിൽ വടകര കൺട്രോൾ റൂം സിഐയായ ഇയാളുടെ ചിത്രവും മറ്റും പൊലീസ് സൈറ്റിൽ ലഭ്യമല്ല. സസ്പെൻഷനിലായ ശേഷം തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം ഓഫിസിൽ നിത്യ സന്ദർശകനായിരുന്നയാളാണ് അഭിലാഷ് ഡേവിഡെന്നും ഷാഫി കുറ്റപ്പെടുത്തി. പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പൊലീസും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങളുടെ തെളിവു നൽകും.പൊലീസിലെ ചിലർ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് റൂറൽ എസ്പി വെളിപ്പെടുത്തിയിട്ടു പോലും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അക്രമുണ്ടായതിന്റെ തുടർദിനങ്ങളിൽ പേരാമ്പ്രയിൽ യോഗം കൂടി ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചതെന്നും ഷാഫി പറഞ്ഞു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.