അതിർത്തി കടന്നുള്ള ഭീകരവാദത്തെ 'സ്വാതന്ത്ര്യസമരം' എന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കാനുള്ള പാകിസ്താന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭയിൽ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞ് ഇന്ത്യ. പാകിസ്താന്റെ പ്രസ്താവന 'രണ്ടിടത്തെ സംസാരവും കാപട്യവുമാണ്' (doublespeak and hypocrisy) എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രതിനിധി സംഘം, പാകിസ്താൻ ഇപ്പോഴും 'ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ്' (epicenter of global terrorism) എന്നും തുറന്നടിച്ചു.
യു.എൻ. പൊതുസഭയുടെ മൂന്നാം സമിതിയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ഇന്ത്യയെ ആക്രമിക്കുന്നവർ 'വിദേശ അധിനിവേശത്തെ ചെറുക്കാൻ നിയമപരമായി അവകാശമുള്ള സ്വാതന്ത്ര്യ പോരാളികളാണ്' എന്നായിരുന്നു പാക് പ്രതിനിധി മുഹമ്മദ് ജവാദ് അജ്മലിന്റെ വാദം.
ഈ വാദങ്ങളെ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി രഘൂ പുരി ശക്തമായി നിരാകരിച്ചു. "ഭീകരവാദം മനുഷ്യരാശിയുടെ കാതലിനെ അടിസ്ഥാനപരമായി ആയി ലംഘിക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണ്. അത് മതഭ്രാന്ത്, അക്രമം, അസഹിഷ്ണുത, ഭയം എന്നിവയുടെ ഏറ്റവും മോശമായ രൂപങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്, ഭീകരവാദികൾ മനുഷ്യരാശിയിലെ ഏറ്റവും മോശപ്പെട്ടവരുമാണ്," അദ്ദേഹം പറഞ്ഞു.
ഭീകരതയുടെ പ്രഭവകേന്ദ്രം
പാകിസ്താന്റെ പ്രസ്താവന അവരുടെ കാപട്യം വെളിവാക്കുന്നതാണെന്ന് രഘൂ പുരി ചൂണ്ടിക്കാട്ടി. "നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് ലോകമെമ്പാടും നടന്ന നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധമുള്ള, ഭീകരതയുടെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന രാജ്യമാണ് പാകിസ്താൻ," അദ്ദേഹം വ്യക്തമാക്കി.
ഭീകരപ്രവർത്തനങ്ങളെ രാഷ്ട്രീയമോ, മതപരമോ, പ്രത്യയശാസ്ത്രപരമോ ആയ ഒരു കാരണത്തിന്റെ പേരിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് യു.എൻ. കൺവെൻഷനുകളിലും പ്രമേയങ്ങളിലും വ്യക്തമാക്കുന്നുണ്ടെന്നും, പാകിസ്താൻ അന്താരാഷ്ട്ര നിയമങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും പുരി പറഞ്ഞു.
ഭീകരതയെ ചെറുക്കുന്നതിനുള്ള യു.എൻ. ശ്രമങ്ങൾ ഒരു പ്രത്യേക മതത്തെ മാത്രം ഏകപക്ഷീയമായി ലക്ഷ്യമിടുന്നുവെന്ന പാക് വാദത്തെയും ഇന്ത്യ തള്ളിക്കളഞ്ഞു. സ്വന്തം അതിക്രമങ്ങൾ മറച്ചുവെക്കാൻ 'ഇസ്ലാമോഫോബിയയുടെ' മറവിൽ ഒളിക്കാനുള്ള പാഴ്ശ്രമമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ഭീകരവാദം മനുഷ്യരാശിക്ക് ഇന്നും ഏറ്റവും വലിയ ഭീഷണിയാണ്. പാകിസ്താനെപ്പോലെയുള്ള അതിന്റെ സഹായികളും പ്രോത്സാഹകരുമാണ് മനുഷ്യാവകാശങ്ങൾ ഏറ്റവും മോശമായി ലംഘിക്കുന്നവർ," എന്ന് പ്രസ്താവന അവസാനിപ്പിച്ചുകൊണ്ട് രഘൂ പുരി സമിതിയെ ഓർമ്മിപ്പിച്ചു.
'ഭീകരരെ സ്വാതന്ത്ര്യ പോരാളികളായി' തരംതിരിക്കാൻ പാകിസ്താനും മറ്റ് ചില രാജ്യങ്ങളും ശ്രമിക്കുന്നതിനാലാണ് അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരായ സമഗ്ര കൺവെൻഷനെക്കുറിച്ചുള്ള (Comprehensive Convention on International Terrorism) ഇന്ത്യയുടെ നിർദ്ദേശത്തിന്മേലുള്ള ചർച്ചകൾ വർഷങ്ങളായി തടസ്സപ്പെടുന്നത്. യു.എൻ. സ്‌പെഷ്യൽ റിപ്പോർട്ടറുമായുള്ള സംവാദത്തിനിടെയാണ് പാകിസ്താൻ വീണ്ടും ഈ വിഷയം ഉന്നയിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.