പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്.
48 പേരുകളാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ആർജെഡി ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമമാക്കുന്നതിന് മുമ്പാണ് പാർട്ടിയുടെ നടപടി. ആദ്യ ഘട്ടത്തിലേക്ക് നാമനിർദേശം സമർപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17ഉം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ഒക്ടോബർ 20 ഉം ആണ്. ആർജെഡിയും ഇടതുപക്ഷവും ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തിവരികയാണ്.
പട്ടിക പ്രകാരം, കുതുമ്പ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാമിനെയും കദ്വയിൽ നിന്ന് സിഎൽപി നേതാവ് ഷക്കീൽ അഹമ്മദ് ഖാനെയും പാര്‍ട്ടി ഇത്തവണ മത്സരിപ്പിക്കുന്നു. ബിഹാർ യൂത്ത് കോൺഗ്രസ് മേധാവി പ്രകാശ് ഗരീബ് ദാസിനെ ബച്ച്വാഡ സീറ്റിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുന്നത്.
ജയേഷ് മംഗൾ സിങ് ബാഗഹയിൽ നിന്നും അമിത് ഗിരി നൗട്ടനിൽ നിന്നും അഭിഷേക് രഞ്ജൻ ചാൻപാഷ്യ സീറ്റിൽ നിന്നും മത്സരിക്കും. ബെട്ടിയ സീറ്റിൽ നിന്ന് പാർട്ടി വാസി അഹമ്മദിനെയും റക്‌സോളിൽ നിന്ന് ശ്യാം ബിഹാരി പ്രസാദിനെയും സ്ഥാനാർഥികളാക്കി. ഗോവിന്ദ്ഗൺ സീറ്റിൽ കോൺഗ്രസ് ശശി ഭൂഷൺ റായി എന്ന ഗപ്പു റായിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. റിഗയിൽ അമിത് കുമാർ സിങ് തുന്നയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
അതേസമയം സീറ്റ് വിഭജനത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) മേധാവി ലാലു പ്രസാദ് യാദവുവായി നേരത്തെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ആർജെഡിയും കോൺഗ്രസും ഒരു സമവായത്തിലെത്താൻ കഴിയാത്തത് മഹാസഖ്യത്തിൻ്റെ ഐക്യത്തിന് വിള്ളല്‍ വീഴുത്തുന്നതിലേക്ക് നയിച്ചു. കോൺഗ്രസിന് അനുവദിച്ച സീറ്റുകളുടെ എണ്ണവും ചില ശക്തികേന്ദ്രങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസവുമാണ് ഇരുവരുടെയും വിയോജിപ്പിൻ്റെ പ്രധാന കാരണം.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ത്യ സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫോർമുല പ്രകാരം 70 സീറ്റുകളിൽ മത്സരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടുവരുന്നു. എന്നിരുന്നാലും ഇന്ത്യ സഖ്യത്തിലെ ഓരോ സഖ്യകക്ഷികളും എത്ര സീറ്റുകൾ നേടി എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.