വാഷിങ്ടണ്‍: തെക്കന്‍ കാലിഫോര്‍ണിയയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അനധികൃത കുടിയേറ്റക്കാരനായ ജഷന്‍പ്രീത് സിങ് (21) എന്ന ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തി.
സാന്‍ ബര്‍ണാര്‍ഡിനോ കൗണ്ടി ഫ്രീവേയില്‍ സാവധാനം നീങ്ങുകയായിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചുകയയാണ് അപകടം. വാഹനം ഓടിക്കുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.2022-ലാണ് ജഷന്‍പ്രീത് സിങ് അമേരിക്കയിലേക്ക് കുടിയേറിയത്.അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി കടന്ന് കയറിയ ഇയാളെ കാലിഫോര്‍ണിയയിലെ എല്‍ സെന്‍ട്രോ സെക്ടറില്വെച്ച് അതിര്‍ത്തി രക്ഷാസേനയുടെ പിടികൂടി. വിചാരണ തീര്‍പ്പാക്കുന്നതുവരെ അനധികൃത കുടിയേറ്റക്കാരെ വിട്ടയക്കുന്ന 'തടങ്കലിന് ബദല്‍' (Alternatives to Detention) എന്ന ബൈഡന് ഭരണകൂടത്തിന്റെ നയപ്രകാരം വിട്ടയക്കുകയായിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങള്‍ ഡാഷ് കാമില്‍ പതിഞ്ഞിരുന്നു. ഇയാള്‍ ഓടച്ചിരുന്ന ട്രക്ക് എസ്യുവിയിലേക്കും അവിടെനിന്ന് തൊട്ടുമുന്നിലെ വാഹനത്തിലേക്കും ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച മൂന്നുപേരുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഗതാഗതക്കുരുക്കിലേക്ക് കയറുന്നതിന് മുമ്പ് സിങ് ബ്രേക്ക് ചവിട്ടിയിരുന്നില്ലെന്നും അയാള്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ടോക്സിക്കോളജി പരിശോധനയില്‍ ലഹരി ഉപയോഗം സ്ഥിരീകരിച്ചതായും പോലീസ് അറിയിച്ചു. “ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മെഡിക്കല്‍ സംഘം പരിശോധിക്കുകയും ചെയ്തു. അയാള്‍ ലഹരി ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി.” എന്ന് സിഎച്ച്പി ഓഫീസര്‍ റോഡ്രിഗോ ജിമെനെസ് പറഞ്ഞതായി എബിസി7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സിങ്ങിന് യുഎസില്‍ നിയമപരമായ കുടിയേറ്റ പദവിയില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും സ്ഥിരീകരിച്ചു. അറസ്റ്റിന് പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (യുഎസ്ഐസിഇ) കുടിയേറ്റ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. യുഎസിലെ അനധികൃത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട ഏറ്റവും പുതിയ സംഭവമാണിത്. ഓഗസ്റ്റ് 12-ന് ഫ്ളോറിഡ ടേണ്‍പൈക്കില്‍ ഫോര്‍ട്ട് പിയേഴ്സിന് സമീപം മൂന്ന് പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജീന്ദര്‍ സിങ് എന്ന യുവാവ് അറസ്റ്റിലായി.
അനുവദനീയമല്ലാത്ത ഭാഗത്ത് യു-ടേണ്‍ ചെയ്യാന്‍ ശ്രമിച്ച സെമി ട്രക്കില്‍ കാര്‍ ഇടിച്ചുകയറിയാണ് മരണം സംഭവിച്ചത്. ജഷന്‍പ്രീത് സിങ്ങിനു സമാനമായി 2018-ല്‍ നിയമവിരുദ്ധമായി യുഎസിന്റെ തെക്കന്‍ അതിര്‍ത്തി കടന്നാണ് ഹര്‍ജിന്ദര്‍ സിങ് യുഎസിലെത്തിയത്. പിന്നാലെ കാലിഫോര്‍ണിയയില്‍നിന്ന് കൊമേഴ്സ്യല്‍ ഡ്രൈവിങ് ലൈസന്‍സ് നേടുകയും ചെയ്തു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.