കാബൂൾ,: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിനിടെ പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ.
സൈനികരെ അയയ്ക്കുന്നതിനുപകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്. പാക്ക് താലിബാൻ ഉന്നത കമാൻഡറായ കാസിം വെല്ലുവിളി നടത്തിയത്. കഴിയുമെങ്കിൽ അഫ്ഗാൻ താലിബാനെ നേരിടണമെന്നും, ‘അമ്മയുടെ പാൽ കുടിച്ചിട്ടുണ്ടെങ്കിൽ’ ധൈര്യം കാണിക്കണമെന്നും ടിടിപി വെല്ലുവിളിച്ചു.ഒക്ടോബർ 8ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ കുറാം ജില്ലയിൽ നടന്ന ആക്രമണത്തിൽ 22 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും അവരുടെ ആയുധങ്ങൾ ടിടിപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ടിടിപി കമാൻഡർ കാസിമിനെ പിടികൂടുന്നവർക്കായി പാക്കിസ്ഥാൻ പത്ത് കോടി പാക്കിസ്ഥാൻ രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. വെടിനിർത്തലിന് സമ്മതിച്ച പാക്കിസ്ഥാൻ, എന്നാൽ ടിടിപി അടക്കമുള്ള സായുധ ഗ്രൂപ്പുകളെ അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്നതിൽ വിലക്കിയാൽ മാത്രമേ വെടിനിർത്തൽ നിലനിൽക്കൂ എന്നും അറിയിച്ചിരുന്നു.
ടിടിപിയുടെ നീക്കങ്ങള്‍ക്ക് പാക്കിസ്ഥാനിലെ മറ്റ് സായുധസംഘങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് റിപ്പോർട്ട്. ലഷ്കർ-ഇ-ജാങ്‌വി (എൽഇജെ), ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐഎസ്‌കെപി), ജയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരസംഘടനകളെല്ലാം ടിടിപിയുടെ നീക്കം വീക്ഷിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.