പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജയെടുപ്പും, വിദ്യാരംഭവും, വിദ്യഗോപാല മന്ത്രാർചനയും നടന്നു.
പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ സർവ്വാഭരണ ഭൂഷിതയായി അണിയിച്ചൊരുക്കിയ ദേവിയുടെ പ്രതേക സരസ്വതി മണ്ഡപത്തിൽ മേൽശാന്തി കല്ലംപളളി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജയെടുപ്പും, ഗ്രന്ഥം എഴുന്നള്ളിപ്പും, വിദ്യാരംഭവും, വിദ്യഗോപാല മന്ത്രാർചനയുംനടന്നു.ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദേവീ മന്ത്രോച്ചാരങ്ങളോടെ പങ്കെടുത്തു.വിദ്യാരംഭത്തിന് ശേഷം വിദ്യഗോപാലമന്ത്ര അർച്ചനയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.നവരാത്രി മഹോത്സവത്തിന് ക്ഷേത്രം മുതൽപിടി സജീവ്കുമാർ ജി, ക്ഷേത്രം പ്രസിഡൻറ് സുനിൽകുമാർ, സെക്രട്ടറി രാജേഷ് തുടങ്ങി മറ്റു കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.