ന്യൂഡൽഹി; സർക്കാരിന്റെ തലവനായി 25-ാം വർഷത്തിലേക്ക് കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ഈ ദിവസമാണെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ കുറിച്ചു.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും മഹത്തായ ഈ രാഷ്ട്രത്തിന്റെ പുരോഗതിക്കു സംഭാവന നൽകുകയും ചെയ്യുക എന്നതു തന്റെ നിരന്തര പരിശ്രമമാണെന്നും ജനങ്ങളോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തിൽ തുടർച്ചയായി നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലേക്കു നയിച്ച മോദി, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ തുടർച്ചയായ മൂന്നു ദേശീയ തിരഞ്ഞെടുപ്പുകളിലും വിജയത്തിലേക്കു നയിച്ചു.
ഭരണാധികാരി എന്ന നിലയിൽ മോദിക്ക് ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടി വന്നിട്ടില്ല. പ്രധാനമന്ത്രിമാരിൽ, മുഖ്യമന്ത്രിയായി പന്ത്രണ്ടര വർഷത്തിലേറെ ഉൾപ്പെടെ, ഒരു സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച റെക്കോർഡും അദ്ദേഹത്തിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.