'മുസ്‌ലിം യുവതിക്ക് ചികിത്സ നിഷേധിച്ച് ഡോക്‌ടർ,ഉന്നത കുല ജാതരോട് മുഖം തിരിക്കുന്ന യുപി ബുൾഡോസർ രാജ്..!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവതിക്ക് ചികിത്സ നിഷേധിച്ച് ഡോക്‌ടർ.

ഷാമ പർവീൻ എന്ന യുവതിയാണ് വനിതാ ഡോക്‌ടർ ചികിത്സ നിഷേധിച്ചതെന്ന് പരാതിപ്പെട്ടിരിക്കുന്നത്. ജൗൻപൂരിൽ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്‌ടറാണ് മതപരമായ കാരണങ്ങളാൽ ചികിത്സിക്കാൻ വിസമ്മതിച്ചതെന്ന് സ്‌ത്രീ ആരോപിച്ചു.

ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചെങ്കില്ലും വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണിപ്പോൾ. സെപ്റ്റംബർ 30 ന് രാത്രി 9.30 ഓടെയാണ് പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അവരെ കൊണ്ടുവന്നതെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് (സിഎംഎസ്) ഡോ മഹേന്ദ്ര ഗുപ്‌ത പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ അവരെ പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അടുത്ത ദിവസം ഡ്യൂട്ടിയിലുണ്ടായ ഡോക്‌ടർ മുസ്‌ലിം ആയതുകൊണ്ട് യുവതിയെ ചകിത്സിക്കില്ലെന്നും പ്രസവത്തിന് മറ്റൊരു ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടുവെന്നും യുവതി ആരോപിച്ചു.

മുസ്‌ലിം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്‌ടർ പറഞ്ഞതായി ഷാമ പർവീൻ പറയുന്ന ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !