പാലാ ;ഈ അധ്യയന വർഷത്തെ പാലാ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം, SciNova -P- 2025 എന്ന പേരിൽ ഒക്ടോബർ 7, 8 ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിലായി പാല ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും രണ്ടായിരത്തിൽ പരം കുട്ടികൾ രണ്ടു ദിവസങ്ങളിലായി പങ്കെടുക്കുന്നു. ശാസ്ത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ ഏഴാം തീയതി രാവിലെ 10 മണിക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല ആർ.തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി സ്റ്റെല്ലാ ജോയി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ചിത്ര സജി, പാലാ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീ. സത്യപാലൻ പി.സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാദർ ജോസഫ് വെട്ടുകല്ലുംപുറത്ത്,പി.ടി.എ. പ്രസിഡൻ്റ് ശ്രീ. പ്രകാശ് മൈക്കിൾ ഇളംതോട്ടം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സമാപന സമ്മേളനം ഒക്ടോബർ എട്ടാം തീയതി ബുധനാഴ്ച 5 pm ന് ശ്രീ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും . പാലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. സജി കെ. ബി. , സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. ജെയിംസ്കുട്ടി കുര്യൻ, എച്ച്. എം. ഫോറം കൺവീനർ ശ്രീ. ഷിബുമോൻ ജോർജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. അനൂപ് സി. മറ്റം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.പത്രസമ്മേളനത്തിൽ ശ്രീ. ജോബിച്ചൻ ജോസഫ് (പ്രിൻസിപ്പാൾ), ശ്രീ. സജി കെ. ബി ( AEO പാലാ); ശ്രീ. ജെയിംസ്കുട്ടി കുര്യൻ (ഹെഡ്മാസ്റ്റർ), ശ്രീ. ഷിബുമോൻ ജോർജ് ( HM ഫോറം കൺവീനർ), ശ്രീ. സാബു പാറയിൽ (മാനേജർ പ്രതിനിധി). തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.