കണ്ണൂർ ;ശബരിമല സ്വർണപ്പാളി വിഷയത്തിൽ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം.
ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ശബരിമലയിൽ നടന്ന കൊള്ളയും സ്വർണക്കവർച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.
സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ശബരിമലയിൽ കൊള്ള നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണം കണ്ടാൽ കമഴ്ന്നു വീഴുന്ന ആളാണ് മുഖ്യമന്ത്രി. ഒരു പോറ്റിയെ മുൻ നിർത്തി ശിഖണ്ഡി കളിക്കുകയാണ്. എല്ലാത്തിന്റേയും ഇടനിലക്കാരനാണ് പോറ്റി.
ഇടനിലക്കാരുടെ ക്ഷേത്രമായി ശബരിമല മാറി. കൊള്ളസംഘമാണ് ശബരിമല ഭരിക്കുന്നത്. ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ശബരിമല ഭക്തൻമാരെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.