ലൈംഗിക അതിക്രമ കേസിൽ പ്രവാസി മലയാളി യുവാവ് അറസ്റ്റിൽ...!

യുകെ;യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 29 കാരനായ മലയാളി അറസ്റ്റിൽ.

യുകെയിലെ സമർസെറ്റ് ടോണ്ടനിലാണ് തിരുവനന്തപുരം സ്വദേശിയായ മനോജ്‌ ചിന്താതിര എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ ഒക്ടോബർ 11നായിരുന്നു ലൈംഗിക അതിക്രമം നടന്നത് എന്നാണ് പൊലീസ് പറയുന്നത്.
പ്രതിയെ നോർത്ത് സമർസെറ്റ് കോടതിയിൽ ഹാജരാക്കി. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനക്കുറ്റം ഉൾപ്പെടെ രണ്ട് കേസുകളാണ് ചുമത്തിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തുടർ വിചാരണ നവംബർ 14 ന് നടക്കും.

ഒക്ടോബർ 11ന് പുലർച്ചെ ഒരു സ്ത്രീയെ പാർക്കിനുള്ളിൽ വിഷമാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്ന് പൊലീസ് ഒക്ടോബർ 12ന് വൈകിട്ട് 6.30നാണ് പാർക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ അറസ്റ്റ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്റ്റ്. വിവിധ കെയർ ഹോമുകളിൽ കെയർ അസിസ്റ്റന്റ് ആയും മറ്റും താത്കാലിക കരാറിൽ ജോലി ചെയ്തിരുന്ന യുവാവ് ലണ്ടനിൽ വിദ്യാർഥി വീസയിൽ എത്തിയ ശേഷം പിന്നീട് ടോണ്ടനിൽ ജോലി തേടി എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സ്ഥിരമായി ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിന് ഇടയിലാണ് ലൈംഗിക അതിക്രമ കേസിൽ എവൺ സമർസെറ്റ് പൊലീസ് മനോജിനെ അറസ്റ്റ് ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !