ലക്ഷദ്വീപ്;വൻ കരയെ പിന്നിലാക്കി ലക്ഷദ്വീപിൽ നിന്ന് പൊന്നിൻ തിളക്കവുമായി അൻസീറ ബീഗം,
ലക്ഷദ്വീപിലെ കദ്മത്ത് ദ്വീപിൽ നിന്നുള്ള ശ്രീ. ജലാലുദ്ദീൻ കെ.പി.യുടെയും ശ്രീമതി. റാഹിലയുടെയും മകളായ അൻസീറ ബീഗം ടി.എം ഡൽഹി സർവകലാശാലയിൽ നിന്ന് എം.എസ്‌സി. കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
കുടുംബത്തിന് മാത്രമല്ല ലക്ഷദ്വീപിന് ആകെ അഭിമാനിക്കാവുന്ന മികച്ച നേട്ടമാണ് അൻസീറ കരസ്ഥമാക്കിയിരിക്കുന്നതെന്ന് ദ്വീപിലെ പൊതു പ്രവർത്തകർ പറഞ്ഞു..
കുട്ടിക്കാലം മുതൽ തന്നെ പഠനത്തോടുള്ള സമർപ്പണത്തിനും അഭിനിവേശത്തിനും പേരുകേട്ട അൻസീറയുടെ നേട്ടം വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണ്, അൻസീറ വളർന്നു വരുന്ന ലക്ഷദ്വീപിലെ യുവതലമുറയ്ക്ക് വഴികാട്ടിയാണെന്നും ദ്വീപ് നിവാസികൾ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.