ഡബ്ലിൻ, മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അയർലൻഡിൽ സ്വന്തമായി വിശ്വാസികൾ പണിത ആദ്യ ദേവാലയം സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച്, ഡബ്ലിൻ കൂദാശ ചെയ്തു.
വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഈ പള്ളി, ഡബ്ലിനിലെ ഓർത്തഡോക്‌സ് ഇടവകയുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർഥ്യമാക്കിയത്. ഏകദേശം രണ്ട് മില്യൺ യൂറോ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഈ ദേവാലയം 2006-ലാണ് ഇടവകയായി പ്രവർത്തനം ആരംഭിച്ചത്.
ഒക്ടോബർ നാല്, അഞ്ച് തീയതികളിലായി നടന്ന വിപുലമായ കൂദാശ ചടങ്ങുകൾക്ക് അഭിവന്ദ്യരായ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയും ഇടവക മെത്രാപ്പൊലീത്തയായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയും മുഖ്യകാർമികത്വം വഹിച്ചു.
ഇടവക വികാരി, മുൻ വികാരിമാർ, വിവിധ ഇതര സഭകളിലെ അധ്യക്ഷന്മാർ, അയർലൻഡിലെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പള്ളികൂദാശയ്ക്ക് സാക്ഷ്യം വഹിക്കാനായി ആയിരത്തോളം വിശ്വാസികൾ എത്തിച്ചേർന്നു.
ഡബ്ലിനിലെ മലങ്കര ഓർത്തഡോക്സ് വിശ്വാസ സമൂഹത്തിന് ഇനിമുതൽ സ്വന്തം ദേവാലയത്തിൽ ആരാധനാ സ്വാതന്ത്ര്യം ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.