പാരിസ്: ഫ്രാൻസിൽ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കൻ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയാണ് മരിച്ചത്.
പാരിസിൽ ഒരു ഹോട്ടൽ കെട്ടിടത്തിൻ്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രം പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു.
2014 മുതൽ 2019 വരെ ദക്ഷിണാഫ്രിക്കയുടെ കലാ-സാംസ്കാരിക മന്ത്രിയായും പിന്നീട് 2019 മുതൽ 2023 വരെ കായിക, കലാ-സാംസ്കാരിക മന്ത്രിയായും മതത്വേ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മതത്വേയിൽ നിന്ന് ഭാര്യക്ക് ഒരു ശബ്ദസന്ദേശം ലഭിച്ചിരുന്നു.
ഇത് കേട്ടയുടൻ ആശങ്കയോടെ ഭാര്യ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് മതത്വേയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ദക്ഷിണാഫ്രിക്ക ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.