കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടൻ ജയറാമിന്റെ വാദം പൊളിയുന്നു. ജയറാമിന്റെ വീട്ടിലെ പൂജയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടു.
15 മിനിറ്റ് മാത്രമാണ് സ്വർണപ്പാളി തന്റെ വീട്ടിൽ വെച്ച് പൂജിച്ചത് എന്നായിരുന്നു ജയറാമിന്റെ വാദം. എന്നാൽ പുറത്തെത്തിയ ചിത്രങ്ങളിൽ വലിയ പൂജ നടത്തിയ ഒരുക്കങ്ങൾ വ്യക്തമാണ്. സ്വർണപ്പാളികൾ ദ്വാരപാലക ശില്പത്തിൽ ചാർത്തുന്നത് പോലെ അടുക്കിവെച്ചായിരുന്നു പൂജ. വീട്ടിൽ പുഷ്പാലങ്കാരവും കുരുത്തോല അലങ്കാരവും നടത്തിയിരുന്നു. ചടങ്ങിൽ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും പൂജയിൽ പങ്കെടുത്തു.ദ്വാരപാലക ശില്പങ്ങളിലെ കവചം ചെന്നൈ സ്മാർട്ക്രിയേഷൻസിൽ സ്വർണം പൂശിയ ശേഷം ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നടൻ ജയറാമിന്റെ വീട്ടിൽ പൂജിച്ചിരുന്നുവെന്ന വാർത്ത മാതൃഭൂമി ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ജയറാം പ്രതികരണവുമായി വന്നിരുന്നു. വളരെ കുറച്ച് നേരം മാത്രമായിരുന്നു തന്റെ വീട്ടിൽ പൂജിച്ചത് എന്നായിരുന്നു ജയറാം ഇതിന് പ്രതികരിച്ചത്.
എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ ജയറാമിന്റെ വാദങ്ങളെ തള്ളുന്നതാണ്. സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും സംഗീതജ്ഞൻ ഗംഗൈ അമരനും പുറത്തുവന്ന ചിത്രത്തിൽ ഉണ്ട്. ഇവർ ചടങ്ങിൽ പങ്കെടുത്തതായാണ് വിവരം. നേരത്തെ തന്നെ എല്ലാ ഒരുക്കങ്ങളും ജയറാമിന്റെ വീട്ടിൽ ഒരുക്കിയിരുന്നതായാണ് പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇതിന് പുറമെ ബെംഗളൂരുവിലെ ഒരു വീട്ടിലും സമാനമായി സ്വർണപ്പാളി പൂജയ്ക്ക് വെച്ചതായാണ് വിവരം.ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന വിനീത് ജെയിനിന്റെ വീട്ടിലാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന. 2019-ൽ എടുത്തുകൊണ്ടുപോയ യഥാർത്ഥ സ്വർണപ്പാളിയാണോ ചിത്രത്തിൽ ഉള്ളത് എന്നത് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.