അയർലണ്ട് ;ഡബ്ലിൻ വിമാനത്താവളത്തിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന മിസ് യൂണിവേഴ്സ് അയർലൻഡ് 2025 ഫൈനലിൽ ഗാൽവേയിലെ ഹെഡ്‌ഫോർഡിൽ നിന്നുള്ള ആദ്യ ശ്രീവാസ്തവ (18) വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.
ഹെഡ്‌ഫോർഡിൽ നിന്നുള്ള ഈ പതിനെട്ടുകാരിയായ ഇന്ത്യന്‍ വംശജയായ മോഡൽ, കഴിഞ്ഞ മൂന്ന് വർഷമായി മായോയിലെ ക്രോസിൽ താമസിക്കുന്നു. ഗാൽവേ സർവകലാശാലയിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഈ മോഡൽ. നിയമം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിക്കുന്ന അവർ ഭാവിയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ ഒരു കരിയർ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ശനിയാഴ്ച രാത്രി ഹിൽട്ടൺ ഡബ്ലിൻ വിമാനത്താവളത്തിൽ നടന്ന ഗംഭീരമായ ചടങ്ങിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകൾ മിസ് യൂണിവേഴ്സ് അയർലൻഡ് കിരീടത്തിനായി മത്സരിച്ചു.
2024 ലെ വിജയി കോർക്കിൽ നിന്നുള്ള സോഫിയ ലാബസ് ആദ്യ ശ്രീവാസ്തവയെ കിരീടമണിയിച്ചു, തുടർന്ന് അവർ 74-ാമത് മിസ്സ് യൂണിവേഴ്സ് 2025 ഫൈനലിൽ അയർലണ്ടിനെ പ്രതിനിധീകരിക്കും.നവംബർ 21 ന് തായ്‌ലൻഡിൽ വിക്ടോറിയ ക്ജെർ തെയിൽവിഗ് കൈവശം വച്ചിരിക്കുന്ന കിരീടത്തിനായി മത്സരിക്കുന്നതിൽ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കൊപ്പം അയര്‍ലണ്ടില്‍ നിന്ന് മിസ്സ് യൂണിവേഴ്സ് അയർലൻഡ് ആദ്യ ശ്രീവാസ്തവയും പങ്കെടുക്കും.
ആദ്യ ശ്രീവാസ്തവ (മധ്യത്തിൽ) രണ്ടാം റണ്ണറപ്പായ മക്‌സുദ അക്തറും (ഇടത്) ഒന്നാം റണ്ണറപ്പായ നതാലിയ ഗ്രാഡ്‌സ്‌കയും (വലത്)
മിസ്സ് യൂണിവേഴ്സ് അയർലൻഡ് (2024) സ്ഥാനമൊഴിയുന്ന സോഫിയ ലാബസ് (ഇടത്) ആദ്യ ശ്രീവാസ്തവയെ 2025 ലെ മിസ്സ് യൂണിവേഴ്സ് അയർലൻഡ് വിജയിയായി പ്രഖ്യാപിച്ചപ്പോൾ അഭിനന്ദിക്കുന്ന ചിത്രം









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.