ഡൽഹി;ആഭരണ പ്രേമികള്‍ക്കും വിവാഹം നിശ്ചയിച്ച് കാത്തിരിക്കുന്നവര്‍ക്കും തിരിച്ചടിയായി സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് ഇന്ന് (ഒക്ടോബര്‍ 17) പവന് 2440 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്റെ വില 97,360 രൂപയായി ഉയര്‍ന്നു.
ഗ്രാമിനാകട്ടെ 305 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം വാങ്ങാന്‍ 12,170 രൂപ നല്‍കേണ്ട അവസ്ഥയാണ്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും വില വര്‍ധനവ്. പവന് വില ഒരു ലക്ഷത്തിലെത്താന്‍ ഇനി വെറും 2640 രൂപയുടെ കുറവെയുള്ളൂ. അടുത്തിടെയുണ്ടായ വില വര്‍ധനവ് കണക്കിലെടുത്താല്‍ പവന് ഒരു ലക്ഷത്തിലെത്താന്‍ ഇനി അധികം സമയം വേണ്ടി വരില്ല.
തുടര്‍ച്ചയായുള്ള വിലക്കയറ്റം സാധാരണക്കാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് വിപണിക്കും തിരിച്ചടിയായേക്കാം. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജും 3 ശതമാനം മുതല്‍ 35 ശതമാനം വരെയുള്ള പണിക്കൂലിയും ചേരുമ്പോള്‍ ഒരു പവന് സ്വര്‍ണത്തിന് വലിയ തുക നല്‍കേണ്ടി വരും.
24 കാരറ്റിന് മാത്രമല്ല 18 കാരറ്റിനും വില ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 250 രൂപയാണ് ഇന്നുണ്ടായ വര്‍ധനവ്. ഇതോടെ ഒരു ഗ്രാമിന് 10,060 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാമിന്റെ വില 10,000 കടക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ 22 കാരറ്റിന്റെ വിലയായ 12.170 രൂപ അപേക്ഷിച്ച് 2100 രൂപയിലേറെ 18 കാരറ്റിന് കുറവുണ്ട്. വില കൂടിയ സാഹചര്യത്തില്‍ 18, 22 കാരറ്റുകള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറുകയാണ്.
അതേസമയം കേരളത്തിലെ വെള്ളി വിലയില്‍ മാറ്റങ്ങളൊന്നുമില്ല.പ്രതിഫലിക്കുന്നത് രാജ്യന്തര വിപണി: രാജ്യാന്തര വിപണിയിലെ വര്‍ധനവാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. ഒരുഘട്ടത്തില്‍ ഔണ്‍സിന് എക്കാലത്തെയും ഉയരമായ 4,378.98 ഡോളര്‍ വരെ എത്തിയ രാജ്യന്തര വില ഇപ്പോഴുള്ളത് 170 ഡോളര്‍ നോട്ടവുമായി 4,358.11 ഡോളറിലാണ്. ഇതാദ്യമായാണ് വില 4300 മറികടന്നത്.
യുഎസ് പലിശ നിരക്ക്, യുഎസ്-ചൈന വ്യാപാര യുദ്ധം, യുഎസില്‍ റീജണല്‍ ബാങ്കുകള്‍ നേരിടുന്ന കിട്ടാക്കട പ്രതിസന്ധി വിവിധ കറന്‍സികള്‍ക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ മുതലെടുത്താണ് സ്വര്‍ണത്തിന്റെ നിലവിലെ മുന്നേറ്റം.
സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ കണക്ക് കൂട്ടല്‍. അടുത്ത വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സിന്റെ പ്രവചനം. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും ഇടിഎഫ് നിക്ഷേപവുമാണ് വിലയിലെ മുന്നേറ്റത്തിന് സാധ്യതയായി കാണിക്കുന്നത്. അടുത്തവര്‍ഷം 5000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അനലിസ്റ്റുകളുടെ പ്രവചനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.