പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച അമേരിക്കയിലുടനീളം 'നോ കിംഗ്‌സ്' ('No Kings' - രാജാക്കന്മാർ വേണ്ട) എന്ന പേരിൽ വൻ പ്രതിഷേധ റാലികൾ അരങ്ങേറി. ട്രംപ് അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്.
വാഷിംഗ്ടൺ ഡി.സി.യിലെ ക്യാപിറ്റോൾ മന്ദിരത്തിന് പുറത്തും ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ഷിക്കാഗോ, ലോസ് ഏഞ്ചൽസ്, മിയാമി, ഓസ്റ്റിൻ തുടങ്ങിയ നഗരങ്ങളിലുമായിരുന്നു പ്രധാന റാലികൾ. അക്സിയോസിന്റെ കണക്കനുസരിച്ച്, 50 സംസ്ഥാനങ്ങളിലായി 2,700-ലധികം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.
⚡️🇺🇸JUST IN:
— Tabish Rahman (@Tabishtabi11) October 18, 2025
Crowds are gathering across the U.S. for over 2,600 planned ‘No Kings’ protests against Donald Trump ✊🗽
Media coverage: New York protest captured by FNTV#NoKings pic.twitter.com/Ie5erXqtou
"രാജാക്കന്മാർ വേണ്ട, പ്രഭുക്കന്മാർ വേണ്ട" എന്നും "ഞാൻ ഒരു രാജാവിനോടും കൂറ് പുലർത്തുന്നില്ല" എന്നെഴുതിയ പോസ്റ്ററുകളാണ് പ്രക്ഷോഭകർ വഹിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരായ ട്രംപിന്റെ നടപടികളെയും, കുറ്റകൃത്യങ്ങളെ നേരിടാനെന്ന വ്യാജേന വിവിധ നഗരങ്ങളിൽ നാഷണൽ ഗാർഡിനെ വിന്യസിച്ചതിനെയും പ്രതിഷേധക്കാർ ശക്തമായി അപലപിച്ചു.
"'തന്റെ ഭരണം സമ്പൂർണ്ണമാണെന്നാണ് പ്രസിഡന്റ് കരുതുന്നത്. എന്നാൽ അമേരിക്കയിൽ നമുക്ക് രാജാക്കന്മാരില്ല, ഈ അരാജകത്വത്തിനും അഴിമതിക്കും ക്രൂരതയ്ക്കും എതിരെ ഞങ്ങൾ പിന്നോട്ട് പോകില്ല," 'നോ കിംഗ്‌സ്' വെബ്‌സൈറ്റിൽ സംഘാടകർ വ്യക്തമാക്കി.
പ്രമുഖരുടെ പിന്തുണയും റിപ്പബ്ലിക്കൻ വിമർശനവും
വാഷിംഗ്ടൺ ഡി.സി.യിലെ റാലിയെ അഭിസംബോധന ചെയ്ത ഇടതുപക്ഷ സെനറ്റർ ബേണി സാൻഡേഴ്സ്, "നമ്മുടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യങ്ങളെയും സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയാണ് പ്രതിഷേധക്കാർക്ക് പ്രചോദനമാകുന്നതെന്ന്" പറഞ്ഞു. സമാധാനപരമായ പ്രതിഷേധം അമേരിക്കൻ സംസ്കാരത്തിന് അനുയോജ്യമാണെന്ന് ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസ് എം.എസ്.എൻ.ബി.സിയോട് പ്രതികരിച്ചു.
എന്നാൽ, ഈ പ്രസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി സമൂലവാദ ഗ്രൂപ്പുകൾ നയിക്കുന്ന ഒന്നായി ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതൊരു 'അമേരിക്കൻ വിരുദ്ധരുടെ റാലി' ആയാണ് ഞങ്ങൾ വിളിക്കുന്നത്," എന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പ്രതികരിച്ചു. "ഇതിൽ ഹമാസ് അനുകൂലികളെയും, ആന്റിഫാകളെയും, മാർക്സിസ്റ്റുകളെയും നിങ്ങൾ കാണുമെന്ന് ഞാൻ ഉറപ്പാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.