എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം: മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ പോട്ടൂരിന് ഹാട്രിക് കിരീടം

 എടപ്പാൾ: ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ പോട്ടൂർ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി ആകെ 1082 പോയിൻ്റുകൾ നേടിയാണ് മോഡേൺ സ്കൂൾ കിരീടം സ്വന്തമാക്കിയത്.


732 പോയിൻ്റുകൾ നേടി പി.സി.എൻ.ജി.എച്ച്.എസ്.എസ്. മൂക്കുതല രണ്ടാം സ്ഥാനവും, 614 പോയിൻ്റുകൾ നേടി ജി.എച്ച്.എസ്.എസ്. എടപ്പാൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐ.ടി. മേള എന്നീ അഞ്ച് വിഭാഗങ്ങളിലായി 165 വിദ്യാർത്ഥികളാണ് മോഡേൺ സ്കൂളിനുവേണ്ടി മാറ്റുരച്ചത്. 167 ഇനങ്ങളിൽ 137 എണ്ണത്തിലും മോഡേൺ സ്കൂളിലെ വിദ്യാർത്ഥികൾ എ ഗ്രേഡ് നേടിയെടുത്തു.


വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുവേണ്ടി സ്കൂൾ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സീമമായ പിന്തുണയുമാണ് ഈ മഹത്തായ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ ചെയർമാൻ ഡോ. സി.പി. അലി ബാവ ഹാജി അഭിപ്രായപ്പെട്ടു. ശാസ്ത്രോത്സവത്തിലെ വിജയികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !