ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പട്ടം എസ്. ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത ദാരുണ സംഭവം നടന്നു. അർധരാത്രിയോടെയാണ് സംഭവം നടന്നത്.


വൃക്കരോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭാസുരൻ ആശുപത്രി കെട്ടിടത്തിന്റെ മുകളില്നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാൾ പിന്നീട് അതേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

ഒക്ടോബർ 1-നാണ് ജയന്തിയെ ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പട്ടം എസ്. ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പത്തിക ബാധ്യതയാണ് ഈ ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !