മഞ്ചേരി: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘിന്റെ താലൂക്ക് സമ്മേളനവും കുടുംബ സംഗമവും എട്ടിയോട്ടെ അഭയവര ഹസ്ത ഹാളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് പ്രൊഫ. പി. രാമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ രക്ഷാധികാരി സി. ജീജാഭായി കുടുംബ സംഗമ പ്രഭാഷണം നടത്തി. സാംസ്കാരിക ബോധമില്ലാതെ കുട്ടികൾ വളരുന്നത് സമൂഹത്തിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, സാംസ്കാരിക ബോധമുള്ളവരായി അവരെ വളർത്തുന്നതിൽ മാതാപിതാക്കളടക്കമുള്ള രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സംഘ് പ്രസിഡണ്ട് ടി. നാരായണൻ അധ്യക്ഷത വഹിച്ചു. എ.വി. ഹരീഷ്, പി.വി. മുരളീധരൻ, ബി.പി. ശങ്കരനാരായണൻ, രാമചന്ദ്രൻ പാണ്ടിക്കാട്, പി.കെ. വിജയൻ, എൻ. ചന്ദ്രൻ, പി. പുരുഷോത്തമൻ, സി. മോഹൻദാസ്, കെ. വിവേകാനന്ദൻ, പി. വേലായുധൻ, കെ. ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി എ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. പി.എം. ശശിഭൂഷൻ, കെ. ജയറാം, കെ. പീതാംബരൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.