(അടക്ക കർഷകർക്ക് പ്രതീക്ഷ കിലോക്ക് 507.50 )
പാലക്കാട് :കേരളത്തിലെ പ്രധാന അടക്ക വിപണ കേന്ദ്രമായ ചാലിശ്ശേരി പഴയ അടയ്ക്ക കേന്ദ്രത്തിൽ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ദീപാവലി മുഹൂർത്ത കച്ചവടത്തിനായി തിങ്കളാഴ്ച മാർക്കറ്റിൽ എത്തിയ 6500 തുലാം അടക്ക വ്യാപാരം നടന്നു
ഞായറാഴ്ച മുതൽ പഴയമാർക്കറ്റിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി കർഷകരും വ്യാപാരികളുമായി 2000 ലധികം ചാക്ക് അടക്കയാണ് ലേലത്തിന് എത്തിച്ചത്
മുഹൂർത്ത കച്ചവടത്തിൻ്റെ ഭാഗമായി കർഷകർക്ക് എ വൺ ഗ്രേഡ് അടക്കക്ക് കിലോക്ക് 507.50രൂപ വരെ വില ലഭിച്ചു
പുതിയ അടക്ക 450 , പട്ടോർ 350 , കോക്ക 250 , ലാലി 280 രൂപ നിരക്കിൽ വിൽപന നടന്നു
അടക്കാ ലേലം വൈകീട്ട് അഞ്ച് വരെ തുടർന്നു
മറ്റു സംസ്ഥാനത്ത് നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വ്യാപാരികളും ,കർഷകരും ചാലിശേരിയിലെത്തി വൻ തോതിൽ അടക്ക എത്തിയതോടെ മാസങ്ങൾക്ക് ശേഷം ചുമട്ടുതൊഴിലാളികൾക്കും മികച്ച പണി ലഭിച്ചു . അടക്കകേന്ദ്രത്തിൻ്റെ വകയായി എല്ലാവർക്കും മധുരവിതരണവും നൽകി
ഇന്ത്യക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അടക്ക ഇറക്കുമതി വ്യാപാരം തുടങ്ങിയതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കിലോക്ക് 450 - 475 എന്ന നിലയിൽ വിൽപന നടന്നത്
228 , 160 ടൺ അടക്ക ദീപാവലി മുഹൂർത്ത കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു. ഇത്തവണ 130 ടണാണ് എത്തിയത്. കോവിഡ് കാലത്ത് കിലോക്ക് 625 രൂപയോളം വില ലഭിച്ചിരുന്നു ഇത്രയും ഉയർന്ന വില കർഷകർക്ക് പിന്നീട് ലഭിച്ചിട്ടില്ല
ഒരോ വർഷത്തോറും ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ അടക്ക കർഷകർ പ്രതിസന്ധിയിലാണ്.
1953 ൽ ചാലിശേരിയിലാരംഭിച്ച പഴയ അടക്ക കേന്ദ്രത്തിൽ 2023 വർഷം മുതലാണ് ദീപാവലി മുഹൂർത്തകച്ചവടം ആരംഭിച്ചത്.
ഉത്തരേന്ത്യയിൽ പുതിയ സാമ്പത്തിക വർഷം ദീപാവലി ദിവസം മുതലാണ് ആരംഭിക്കുന്നത് എന്നതിനാൽ ഈ ദിവസം മുതൽ കച്ചവടത്തിൽ നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം . മാർക്കറ്റിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കി.
കേരളത്തിനകത്തും , ഉത്തര്യേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യാപാരികൾ ലേലത്തിനെത്തി.
മുഹൂർത്ത കച്ചവടത്തിന്ന് രക്ഷാധികാരി ഷിജോയ് തോലത്ത് , പ്രസിഡൻ്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡൻ്റ് സാലിഹ് കാണക്കോട്ടിൽ , സെക്രട്ടറി ബാബു
കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.