ഉത്തർപ്രദേശിൽ പള്ളി ഇമാമിന്‍റെ ഭാര്യയെയും രണ്ടു പെൺമക്കളെയും ക്രൂരമായി വെട്ടിക്കൊന്നു.

ബഗ്പത്: ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിൽ പള്ളി ഇമാമിന്‍റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളെയും ക്രൂരമായി വെട്ടിക്കൊന്നു. ഗംഗനൗലി ഗ്രാമത്തിലെ പള്ളി അങ്കണത്തിലാണ് അരുംകൊല നടന്നത്. ഇമാം ഇബ്രാഹിമിന്‍റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്

ഇർസാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിലും ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. പള്ളിക്ക് മുകളിലെ ഇവരുടെ താമസ സ്ഥലത്താണ് കൊലപാതകം നടന്നത്. ഭാരമേറിയ വസ്തു ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കരുതുന്നു. ഇബ്രാഹിം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.

ഇസ്രാന പ്രദേശത്തെ കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് ട്യൂഷനെത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. പിന്നാലെ നാട്ടുകാരെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മീറത്ത് ഡെപ്യൂട്ടി ഐ.ജി കാലാനിധി നയ്ഥാനി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലെത്തിത്തിയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !