കായംകുളം നഗരസഭ തൊഴിൽ മേള സംഘാടിപ്പിച്ചു സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വിജ്ഞാൻ ആലപ്പുഴയുടെയും കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ മേള ഗവ:ബോയ്സ്ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്നു.
പ്രാദേശികമായി തൊഴിൽ ദാതാക്കളെയും തൊഴിൽ അന്വേഷകരെയും ഒരേ വേദിയിൽ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ തൊഴിൽ മേളയിൽ 22 സ്ഥാപനങ്ങളും 414 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. 40 പേർക്ക് ജോലി ലഭിക്കുകയും 196 പേർ ഷോർട്ട് ലിസ്റ്റിൽ എത്തുകയും ചെയ്തു. ഇവർക്ക് രണ്ടാം ഘട്ട ഇൻ്റർവ്യൂ ഉണ്ടെന്നും ഭൂരിഭാഗം പേർക്കും ജോലി ലഭ്യമാക്കും എന്നും സ്ഥാപനങ്ങൾ അറിയിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത്, കേരള നോളജ് എക്കണോമി മിഷൻ (കെ. കെ .ഇ. എം), കെ. ഡിസ്ക്ക് കുടുംബശ്രീ മിഷൻ എന്നിവയുടെ പിൻതുണയോടെ നടത്തിയ തൊഴിൽ മേള ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കേശുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് സുൽഫീക്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ജെ. ആദർശ്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായഷാമില അനിമോൻ, ഫർസാന ഹബീബ്, കൗൺസിലർമാരായ റജി മാവനാൽ, ഷെമിമോൾ, ആർ. ബിജു, ഗംഗാദേവി, അഖിൽ കുമാർ, സൂര്യ ബിജു, രജ്ഞിതം, ഷീബ ഷാനവാസ്, നഗരസഭ സെക്രട്ടറി സനിൽ എസ്, വിജ്ഞാന കേരളം കോർഡിനേറ്റർ
ടി.കെ.വിജയൻ, റിസോഴ്സ് പേഴ്സൺകെ. ഷറഫുദീൻ,
സിഡിഎസ് ചെയർപേഴ്സൺമാരായ ഷീബ, സരസ്വതി എന്നിവർ പങ്കെടുത്തു.
പ്രോജറ്റ് ഡയറക്ടർ ആർ.രജനി നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.