ഓച്ചിറ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ജസ്റ്റിസ് കെ രാമകൃഷ്ണൻ കാളക്കെട്ട് ഉത്സവുമായി ബന്ധപ്പെട്ട പ്രധാനപെട്ട വിവരങ്ങൾ അറിയിക്കുകയുണ്ടായി
ഏകദേശം 150 ഓളം കെട്ടുകാളകൾ ഇത്തവണ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്, രജിസ്റ്റർ ചെയ്യാത്ത വളരെ ചെറിയ കാളകൾ ഉൾപ്പടെ ഏകദേശം 400 ഓളം നന്ദികേശന്മാർ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. സുരക്ഷയുടെ ഭാഗമായി ഏകദേശം 900 ത്തോളം പോലീസ് പോലീസ് സേനയും മറ്റു വോളന്റീർ സംവിധാങ്ങളും, ഫയർ ഫോഴ്സ്, മെഡിക്കൽ ടീം, ആംബുലൻസ് സർവീസ്, മീഡിയ എന്നിവർക്ക് പ്രത്യേക സംവിധാനങ്ങൾ നൽകി ക്രമീകരിച്ചിട്ടുണ്ട്കൂടാതെ തന്നെ മുൻകാലങ്ങളിലെ പോലെ എല്ലാ കച്ചവടക്കാരെയും കച്ചവടം നടത്താൻ അനുവദിക്കില്ല. കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ കച്ചവടം നടത്താൻ കഴിയുകയുള്ളുഹൈവേ വികസനം നടക്കുന്ന സാഹചര്യത്തിൽ റോഡുകൾ വളരെ മോശം അവസ്ഥയിൽ ആണ്, അതുകൊണ്ട് തന്നെ എല്ലാ കെട്ടുകാളകളുടെയും സമിതി അംഗങ്ങൾ വളരെ ശ്രദ്ധാപൂർവം, കൃത്യസമയത്തു, നന്ദികേശന്മാരെ പടനിലത്തു എത്തിക്കണം എന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. എല്ലാത്തിനുപരി അവരവരുടെ സുരക്ഷ അവരവർ തന്നെ ശ്രദ്ധിക്കണം. സംവിധാങ്ങൾ എല്ലാം കൂടെ ഉണ്ടാകും, അതിനൊപ്പം ജനങളുടെ പങ്കാളിത്തം വളരെ അത്യാവശ്യമാണ്.
പൂർണമായും സുരക്ഷിതമായി, സമാധാനപരമായി നല്ലൊരു ഉത്സവം ആഘോഷിക്കാൻ ജനങ്ങൾ തന്നെ ആണ് നിയന്ത്രണങ്ങൾ നടത്തേണ്ടത് ഒപ്പം അവർ തന്നെ ആണ് ഈ ഉത്സവത്തിന്റെ ശക്തിയും, ബലവും. ഉറപ്പായും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.
നല്ലൊരു ഉത്സവം ആശംസിക്കുന്നതിനൊപ്പം എല്ലാ ജനങ്ങളുടെയും പൂർണ പങ്കാളിത്തം നൽകണമെന്നും പറയുകയുണ്ടായി. ശ്രീ ജസ്റ്റിസ് കെ രാമകൃഷ്ണൻ അവർക്കൾക്കൊപ്പം അസിസ്റ്റന്റ് അഡിമിനിസ്ട്രേറ്റീവ് ആയ Rtd ജില്ലാ ജഡ്ജി ശ്രീ മോഹനചന്ദ്രൻ അവർകളും പ്രസ് മീറ്റിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.