പച്ചക്കറിക്കായ തട്ടില്‍...’ പാടി അഭിനയിച്ച തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേനാകേന്ദ്രം ജീവനക്കാരാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍ താരങ്ങള്‍. ജോലിയുടെ ഇടവേളയിലെടുത്ത വീഡിയോ സാമൂഹിക മാധ്യങ്ങളിലൂടെ 12 ലക്ഷം പേരാണ് ഇതിനോടകം കണ്ടത്.
പിന്നാലെ ജീവനക്കാര്‍ക്ക് അഭിനന്ദമറിയിച്ച് നിരവധി ഫോണ്‍വിളികളും സന്ദേശങ്ങളുമാണ് എത്തിയത്. ഇതിനോടകം നിരവധി സുരക്ഷാ ബോധവത്കരണ വീഡിയോകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണംനല്കുന്നതോടൊപ്പം മനസ്സിന് സന്തോഷം നല്‍കാന്‍കൂടി കഴിഞ്ഞതില്‍ ഇരട്ടി സന്തോഷമെന്ന് ജീവനക്കാര്‍. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് റീല്‍ ചെയ്യാമെന്ന് തീരുമാനിച്ചത്.ഓരോ വരി പാടാന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും താത്പര്യത്തോടെ മുന്നോട്ടുവരികയായിരുന്നു. ആ സമയത്ത് ഓഫീസിലുണ്ടായിരുന്നവരെല്ലാം വീഡിയോയുടെ ഭാഗമായി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ. ഗോപിയാണ് വീഡിയോ പകര്‍ത്തിയത്. അദ്ദേഹം ഉള്‍പ്പെട്ട ഭാഗം മറ്റൊരു ജീവനക്കാരനും പകര്‍ത്തി. ഗോപിതന്നെയാണ് തന്റെ സാമൂഹിക മാധ്യമത്തില്‍ വീഡിയോ ഇട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ഒരുലക്ഷം പേരാണ് കണ്ടത്.തൊട്ടടുത്തദിവസം കാഴ്ചക്കാരുടെ എണ്ണം പത്തുലക്ഷമായി. റീലിന് മാത്രമല്ല ഇവിടുത്തെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും കൈയടി അര്‍ഹിക്കുന്നുണ്ട്. മുങ്ങിമരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സേന ഈവര്‍ഷം ഇതുവരെ 1,000 കുട്ടികളെയാണ് നീന്തല്‍ പരിശീലിപ്പിച്ചത്. പാചകവാതകംമൂലമുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ ഗൃഹസുരക്ഷാ അറ്റ് 10,000 പരിപാടിയിലൂടെ ഇതുവരെ 7,000 കുടുംബശ്രീ അംഗങ്ങള്‍ക്ക് സുരക്ഷാ ക്ലാസുകള്‍ നല്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.