ചാലിശ്ശേരി : പെരുമണ്ണൂർ യുവധാര കലാകായിക സംസ്കാരിക വേദിയുടെ പുതുക്കിയ ഓഫീസ് ഞായറാഴ്ച കേരള പോലീസ് ടീമ് ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി റാഫി അധ്യക്ഷനായി. വാർഡ് മെമ്പർ സരിത വിജയൻ മുഖ്യാതിഥിയായി. പോലീസ് ഓഫീസർ ഉദയൻ പെരുമണ്ണൂർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
ക്ലബ്ബ് രക്ഷാധികാരികളായ വേണു കുറുപ്പത്തു, ബാലൻ പെരുമണ്ണൂർ, പ്രദീപ്, വിവേക്, ഉണ്ണി കല്ലഴി, വിനീത് എന്നിവർ സംസാരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് വിഷ്ണു സ്വാഗതവും , എക്സിക്യൂട്ടീവ് അംഗം അഭിജിത്ത് നന്ദിയും പറഞ്ഞു
ഗ്രാമത്തിലെ യുവാക്കളുടെ ഐക്യത്തിനും സാമൂഹ്യസേവനത്തിനും പാതയൊരുക്കുന്ന യുവധാര സംസ്കാരിക്ക വേദിയിൽ 95 അംഗങ്ങൾ ഒരുമ്മയോടെ പ്രവർത്തിക്കുന്ന കാഴ്ച നാടിന് പ്രചോദനമാണ്
2011ൽ ആരംഭിച്ച ക്ലബ്ബ്, ഗ്രാമത്തിലെ കായിക വളർച്ചക്കും സാമൂഹ്യ പുരോഗതിക്കും കരുത്തേകുന്ന സാന്നിധ്യമായി മാറിയിരിക്കുകയാണ്.ഗ്രാമത്തിലെ യുവാക്കളുടെ കലാ - കായികപ്രതിഭകളെ കണ്ടെത്തിയും പ്രോത്സാഹിപ്പിച്ചും മുന്നേറുന്ന ഈ കൂട്ടായ്മ പ്രദേശത്ത് വർഷംതോറും സംഘടിപ്പിക്കുന്ന ഓണം, ക്രിസ്മസ് ആഘോഷങ്ങൾ നാടിൻ്റെ സാമൂഹിക ബന്ധം ഉറപ്പിക്കുന്നതാണ്
കൂടാതെ മരണാനന്തര സാഹചര്യങ്ങളിൽ വീടുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ എത്തിച്ച് കരുണയുടെ കൈ നീട്ടുന്ന ഈ ക്ലബ്ബ്, ഗ്രാമത്തിലെ മനുഷ്യസ്നേഹത്തിന്റെ മുഖമുദ്രയും കരുത്തുമാണ്.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി മധുരവിതരണവും ഉണ്ടായി. ചിത്രം: ചാലിശേരി പെരുമണ്ണൂർ യുവധാര കലാ കായിക സംസ്കാരിക വേദി പുതുക്കിയ ഓഫീസ് കേരള പോലീസ് ഫുട്ബോൾ ടീമ് ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി ഉദ്ഘാടനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.