സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച പുരാതനമായ വാണിജ്യ നഗരമാണ് കായംകുളം. കായംകുളത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കുന്ന നഗരസഭ, വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് "വിദ്യാശ്രേഷ്ഠ" പുരസ്കാരം നല്‍കി ആദരിച്ചു
നഗരസഭാപരിധിയിലെ, എല്ലാ വിഷയങ്ങള്‍ക്കും A+, A1നേടിയ എസ്.എസ്.എല്‍.സി, THSLC, പ്ലസ് 2, ( state, CBSE, ICSE) വിദ്യാർത്ഥികളേയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കും, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവരെയും മറ്റ് ഇതര മേഖലകളിൽ മികവ് തെളിയിച്ചവരെയും പുരസ്കാരം നല്‍കി ആദരിച്ചു.കായംകുളം ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “വിദ്യാശ്രഷ്ഠ പുരസ്കാരം 2025” പ്രശസ്ത ടെലിവിഷൻ അവതാരകൻ ,ക്വിസ് മാസ്റ്റർ അക്കാദമിഷ്യയനുമായ ശ്രീ. ജി. എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺസ് പി ശശികല അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനുമോൻ സ്വാഗതം ആശംസിച്ചു.വിദ്യാശ്രേഷ്ഠ പുരസ്കാരം നൽകി കായംകുളം നഗരസഭ.
0
ഞായറാഴ്ച, ഒക്ടോബർ 12, 2025
വൈസ് ചെയർമാൻ ജെ ആദർശ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി. എസ് സുൽഫിക്കർ, കൗൺസിലർമാരായ നാദിർഷ, ഷെമി മോൾ, റജിമാവനാൽ,സി എ അഖിൽ കുമാർ, ആർ. ബിജു,സുമി അജീർ, ഷാമില സിയാദ്, ഗംഗ ദേവി , വിജയശ്രീ, സൂര്യ ബിജു , എൻ സുകുമാരി, രഞ്ജിതം, ഷീബ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ സെക്രട്ടറി സനിൽ. എസ് നന്ദി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.