തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന് ജീവനൊടുക്കാന്‍ ശ്രമിച്ചു. ദേവസ്വം ബോര്‍ഡ് സിഐടിയു യൂണിയന് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഉള്ളൂര്‍ ഗ്രൂപ്പ് സെക്രട്ടറി മധുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ കുറച്ചുനാളുകളായി സസ്പെൻഷനിൽ ആയിരുന്നു മധു. സസ്പെന്ഷന് ശേഷം ഉള്ളൂര്‍ ഗ്രൂപ്പില്‍ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മധു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പുനര്‍ നിയമനത്തിന് തടസം നില്‍ക്കുന്നത് ബോര്‍ഡ് പ്രസിഡന്റിന്റെ പി എ ആണെന്നായിരുന്നു മധുവിന്റെ ആരോപണംഗുളികകൾ കഴിച്ച് വന്ന ശേഷമായിരുന്നു മധു കൈ ഞരമ്പ് മുറിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ
)







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.