മൂവാറ്റുപുഴ: കെ.പി.സി.സി സംഘടിപ്പിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’യുടെ ഉദ്ഘാടനവേദി തകർന്നു വീണു. ബെന്നി ബഹനാൻ എം.പി നയിക്കുന്ന യാത്രയുടെ മൂവാറ്റുപുഴയിലെ ഉദ്ഘാടന വേദിയാണ് തകർന്നു വീണത്. ഇന്ന് രാവിലെ പരിപാടി ആരംഭിക്കാനിരിക്കെയാണ് സംഭവം. മഴ നനയാതിരിക്കാൻ നിർമിച്ച പന്തലാണ് നിലംപൊത്തിയത്.
പന്തലിന്‍റെ കാലുകൾ തകർന്ന് വീഴുകയായിരുന്നു. സംഭവ സമയത്ത് കുറച്ച് പ്രവർത്തരാണ് പന്തലിൽ ഉണ്ടായിരുന്നത്. ഇവർക്ക് സാരമായ പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർ തകർന്ന പന്തലിന്‍റെ കാലുകളും ഷീറ്റുകളും നീക്കം ചെയ്തു. അപകടം നടന്ന സ്ഥലത്തിന് എതിർവശത്തേക്ക് വേദി മാറ്റിയിട്ടുണ്ട്. പന്തൽ നിർമാണത്തിലെ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് മാധ്യമങ്ങളെ അറിയിച്ചുപന്തലിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍റർലോക്ക് പാകിയ സ്ഥലത്ത് കാലുകൾ കുഴിച്ചിടാതെ പന്തൽ സ്ഥാപിച്ചെന്നാണ് കണ്ടെത്തൽ. ഭാരം താങ്ങാനാവാതെ പന്തൽ നിലംപൊത്തുകയായിരുന്നു. ശബരിമലയിലെ സ്വർണകൊള്ളക്കും വിശ്വാസവഞ്ചനക്കുമെതിരെ കെ.പി.സി.സി സംഘടിപ്പിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’ ബെന്നി ബഹനാനാണ് നയിക്കുന്നത്ഇന്ന് മൂവാറ്റുപ്പുഴയിൽ നിന്നാരംഭിക്കുന്ന യാത്ര ഈ മാസം 17ന് ചെങ്ങന്നൂർ അവസാനിക്കും. വി.ടി. ബൽറാമാണ് ജാഥാ വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 18ന് കാരക്കാട് മുതൽ പന്തളം വരെ യു.ഡി.എഫ് നേതാക്കൾ നയിക്കുന്ന പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്.കെ.പി.സി.സി സംഘടിപ്പിച്ച ‘വിശ്വാസ സംരക്ഷണ യാത്ര’യുടെ ഉദ്ഘാടനവേദി തകർന്ന് അപകടം നിരവധിപേർക്ക് സരമായി പരിക്ക്..
0
ബുധനാഴ്ച, ഒക്ടോബർ 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.