ശ്രീകണ്ഠപുരം: ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിലിലെ കാരാമയിൽ അൽഫോൻസാ ജേക്കബ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കോളേജ് കോമ്പൗണ്ടിൽ ബസിറങ്ങി ക്ലാസിലേക്ക് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു.
സഹപാഠികളും അധ്യാപകരും ചേർന്ന് ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിടെക് സൈബർ സെക്യൂരിറ്റിവിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയാണ്. പിതാവ്: ജേക്കബ് (ചാക്കോച്ചൻ). മാതാവ്: ജെസ്സി ജേക്കബ് വെള്ളംകുന്നേൽ. സഹോദരങ്ങൾ: ജോസിൻ ജേക്കബ്, ജോയ്സ് ജേക്കബ്, പരേതനായ ജോയൽ ജേക്കബ്. സംസ്കാരം ചൊവ്വാഴ്ച 11-ന് നെല്ലിക്കാംപൊയിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.അപ്രതീക്ഷിത വിയോഗം; ഞെട്ടലിൽ സഹപാഠികൾ ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി അൽഫോൻസാ ജോക്കബ് (19) കോളേജിൽ കുഴഞ്ഞുവീണ് മരിച്ചതിന്റെ ഞെട്ടലിലാണ് സഹപാഠികൾ. പൂജാ അവധി കഴിഞ്ഞ് സഹപാഠികൾക്കൊപ്പം വീണ്ടും കോളേജിലെത്തിയപ്പോഴാണ് ദാരുണസംഭവം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ഇരിട്ടിയിൽനിന്നുള്ള കോളേജ് ബസിലാണ് മറ്റ് കുട്ടികൾക്കൊപ്പം അൽഫോൺസ എത്തിയത്.
കോളേജിലെ പാർക്കിങ് ഏരിയയിൽ ബസ് ഇറങ്ങി അല്പം നടന്നപ്പോൾതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ചെമ്പേരിയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കരുവഞ്ചാലിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് അസുഖങ്ങൾ ഒന്നും അൽഫോൻസയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു.ബിടെക് സൈബർ സെക്യൂരിറ്റി വിഭാഗം രണ്ടാംവർഷ ക്ലാസ് മുറി ശോകമൂകമായി. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥിനിയുടെ വിയോഗം അധ്യാപകർക്കും താങ്ങാനായില്ല. അൽഫോൻസയുടെ മരണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച കോളേജിന് അവധി നൽകി. ഉളിക്കൽ നെല്ലിക്കാംപൊയിലിലെ ജേക്കബ്-ജെസ്സി ദമ്പതിമാരുടെ മകളാണ്. സമാനമായരീതിയിലാണ് അൽഫോൻസയുടെ സഹോദരന്‍ ജോയൽ ജേക്കബും മരിച്ചത്. 2012-ൽ സെമിനാരിയിൽ ചേരുന്നതിനുള്ള ക്യാമ്പിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണാണ് ജോയൽ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.