സർക്കാർ ഉദ്യോഗസ്ഥൻ കുറുവടിയുമായി ആർ.എസ്.എസ് ഗണവേഷത്തിൽ നടപടിയെടുത്ത് കർണാടക സർക്കാർ.

ബെംഗളുരു: ആർ.എസ്.എസ് ഗണവേഷത്തിൽ കുറുവടിയുമായി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സസ്​പെൻഷൻ നടപടിയുമായി കർണാടക സർക്കാർ. കർണാടകയിലെ റെയ്ചൂരാണ് സംഭവം. സിർവാർ താലൂക്കി​ൽ പഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസറായി ജോലി ചെയ്തിരുന്ന കെ.പി. പ്രവീൺകുമാർ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.

ലിംഗുസുഗുറിൽ നടന്ന ആർ.എസ്.എസ് മാർച്ചിലാണ് പ്രവീൺകുമാർ പ​ങ്കെടുത്തത്. കർണാടക സിവിൽ സർവീസസ് ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയാണ് നടപടിയെന്ന് റൂറൽ ഡവലപ്മെന്റ് ആന്റ് പഞ്ചായത്തിരാജ് വകുപ്പ് കമീഷണർ അരുന്ധതി ചന്ദ്രശേഖർ ഉത്തരവിൽ വ്യക്തമാക്കി. ഗണവേഷത്തിൽ കുറുവടിയുമായി നിൽക്കുന്ന പ്രവീൺകുമാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സസ്​പെൻഷന് പിന്നാലെ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി

ആർ.എസ്.എസ് അടക്കം സ്വകാര്യ സംഘടനകളുടെ പൊതുഇടങ്ങളിലെ ഇടപെടൽ നിയന്ത്രിക്കാൻ ഒക്ടോബർ 16ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. ഒക്ടോബർ 12ന് ആർ.എസി.എസിന്റെ 100-ാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്തുടനീളം റൂട്ടുമാർച്ചുകൾ നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.നേരത്തെ, സർക്കാർ സ്ഥാപനങ്ങളുടെയും പൊതു സ്ഥലങ്ങളുടെയും പരിസരത്ത് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു

സർക്കാർ ജീവനക്കാരെ ഇത്തരം പരിപാടികളിൽ പ​ങ്കെടുക്കുന്നതിൽ നിന്ന് വിലക്കി നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. പി.ഡി.ഒക്കെതിരെയുള്ള സസ്‌പെൻഷൻ നടപടിയെ ‘ഭീഷണിപ്പെടുത്തൽ തന്ത്രം’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര സർക്കാറിന്റെ ഹിന്ദുത്വ വിരുദ്ധ മുഖമാണ് പുറത്തുവരുന്നതെന്നും ആരോപിച്ചു


.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !