കോഴിക്കോട്:കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വൈസ് ചാൻസലർ റദ്ദാക്കി . തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാർട്ട്മെന്റ് യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം നിർത്തിവെണമെന്നും വിസി പറഞ്ഞു. സീനിയർ അധ്യാപകരുടെ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും വിസി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ ചൊല്ലി യൂണിവേഴ്സിറ്റിയിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് വിസിയുടെ തീരുമാനം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ നിന്ന് പരാതി ഉയർന്നതിൻ്റെ പഞ്ചത്തലത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് വിസി പറഞ്ഞു.വെള്ളിയാഴ്ച പോളിങ് പൂര്‍ത്തിയാക്കി വോട്ടെണ്ണലിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലുമായി ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. വോട്ടെണ്ണല്‍ നടന്ന ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ ഒക്ടോബർ പത്തിന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. റിട്ടേണിങ് ഓഫീസര്‍ ഒപ്പിടാത്ത ഇരുപത്തഞ്ചോളം ബാലറ്റ് പേപ്പറുകള്‍ പരിഗണിക്കരുതെന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെയായിരുന്നു തർക്കം തുടങ്ങിയത്
കുറേനേരം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചതോടെ യുഡിഎസ്എഫിന്റെ കൗണ്ടിങ് ഏജന്റുമാരായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി പി അഷ്താഫ്, പി കെ മുബഷീര്‍ എന്നിവര്‍ പെട്ടിയില്‍ നിന്ന് ബാലറ്റ് പേപ്പറുകള്‍ വാരിയെറിഞ്ഞതായി ആരോപണമുയര്‍ന്നു. ഇതു തടയാന്‍ ശ്രമിച്ച എസ്എഫ്ഐയുടെ കൗണ്ടിങ് ഏജന്റ് ഷിഫാനയ്ക്ക് പരിക്കേറ്റു. ഇതോടെ ഇരുവിഭാഗവും വോട്ടണ്ണെല്‍ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി ചേരി തിരഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും യൂണിവേഴ്സിറ്റിയിലെ സെമിനാർ ഹാളിലെ ചില്ലുകൾ തകർക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ വോട്ടെണ്ണല്‍ തുടരാനാകില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎസ്എഫ് രംഗത്തെത്തിയിരുന്നു. റീപ്പോളിങ് നടത്തണമെന്നായിരുന്നു എസ്എഫ്ഐയുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.