മൂന്നാർ: കഴിഞ്ഞ ദിവസം മൂന്നാറിലെ ഇക്കാ നഗറിൽ വിനോദസഞ്ചാരികൾക്ക് നേരെ കയ്യേറ്റം നടന്ന സംഭവത്തെത്തുടർന്ന് പ്രദേശം 24 മണിക്കൂറും ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാക്കി മൂന്നാർ പോലീസ്. വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തെ ആക്രമിച്ച പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുകയും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തത്
സംഭവത്തിൽ ഉൾപ്പെട്ട പ്രതിയെ ഉടൻ പിടികൂടുന്നതിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഷാഡോ പോലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തിയത്. കൂടാതെ, തുടർനടപടികളുടെ ഭാഗമായി പ്രദേശത്തെ ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും പോലീസ് ബോധവൽക്കരണം നൽകി.വിനോദസഞ്ചാരികളോടുള്ള സമീപനം മെച്ചപ്പെടുത്താനും സന്ദർശകരെത്തുന്ന സ്ഥലങ്ങളിൽ മാന്യമായ പെരുമാറ്റം ഉറപ്പാക്കാനുമാണ് പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നാറിന്റെ ടൂറിസം മേഖലയ്ക്ക് കളങ്കമുണ്ടാക്കുന്ന പ്രവണതകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിമൂന്നാർ ഇക്കാ നഗറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നിരീക്ഷണം ശക്തമാക്കി പോലീസ്.
0
തിങ്കളാഴ്ച, ഒക്ടോബർ 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.