ലോഡ്‌ജ്‌ മുറിയിൽനിന്ന് മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

മണ്ണാർക്കാട്: പട്ടണത്തിലെ ലോഡ്‌ജ്‌ മുറിയിൽനിന്ന് മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതിയെയും രണ്ട് യുവാക്കളെയും മണ്ണാർക്കാട് പോലീസ് പിടികൂടി

കോഴിക്കോട് വെള്ളയിൽ കലയത്തുപറമ്പ്‌ മർജീന (37), മണ്ണാർക്കാട് തെങ്കര മണലടി അപ്പക്കാടൻ മുനീർ (32), മലപ്പുറം തിരൂർക്കാട് കൊങ്ങയത്ത് മുഹമ്മദ് നിഹാൽ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 3.87 ഗ്രാം മെത്താംഫെറ്റമിനും 83.02 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

വെള്ളിയാഴ്ച രാവിലെ 10.30-നാണ് സംഭവം. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഈസമയം മുനീറും മർജീനയുമാണ് മുറിയിലുണ്ടായിരുന്നത്. ഇവർക്ക് മുറിയെടുത്തുകൊടുത്തത് നിഹാലാണ്.

തുടർന്നു നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന്‌ മയക്കുമരുന്നും കഞ്ചാവും പിടികൂടുകയായിരുന്നു. നിഹാലിനെ മണ്ണാർക്കാടിന്റെ മറ്റൊരുഭാഗത്തുവെച്ചാണ് അറസ്റ്റുചെയ്തത്. മുനീറിന്റെ പേരിൽ ശ്രീകൃഷ്ണപുരംപോലീസിൽ സമാനകേസ് നിലവിലുള്ളതായും പോലീസ് പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !