ഇന്ത്യയിലെ ദേശീയപാതകള്‍ ഏറ്റവും മികച്ചതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനൊപ്പം റോഡുകളെ ഹൈടെക് ആക്കി മാറ്റാനുള്ള നടപടികള്‍ക്ക് കൂടി തുടക്കമിടുകയാണ് ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ). ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് അത്യാവശ്യമായ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതാണ് പദ്ധതി.
ഇതിനായി പാതകളില്‍ ഉടനീളം ക്യൂആര്‍ കോഡുകള്‍ പതിപ്പിച്ച സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് എന്‍എച്ച്എഐയുടെ നീക്കം. ഹൈവേ ഉപയോക്താക്കള്‍ അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായിരിക്കും ക്യുആര്‍ കോഡിന്റെ സഹായത്തോടെ ലഭ്യമാക്കുകയെന്നാണ് വിവരം. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ നമ്പര്‍, റോഡിന്റെ നീളം, പദ്ധതി കാലാവധി, പദ്ധതിയുടെ ദൈര്‍ഘ്യം തുടങ്ങിയ വിവരങ്ങള്‍ അടിസ്ഥാനമായി ഉള്‍പ്പെടുത്തും.ഇതിനൊപ്പം, എമര്‍ജന്‍സി, ഹൈവേ പട്രോള്‍, ടോള്‍ മാനേജര്‍, പ്രൊജക്ട് മാനേജര്‍, എന്എഎച്ച്ഐ ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്നിവരുടെ നമ്പറുകളും ക്യൂആര്‍ കോഡില്‍ ലഭ്യമാക്കും. ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോയ്ലറ്റുകള്, പോലീസ് സ്റ്റേഷനുകള്‍, റെസ്റ്റോറെന്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ടോള്‍ പ്ലാസകള്‍, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സെന്ററുകള്‍ തുടങ്ങിയ അടിയന്തര സേവനങ്ങളിലേക്കുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള വിവരങ്ങളും ക്യൂആര്‍ കോഡില്‍ ഉള്‍പ്പെടുത്തും.സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം യാത്രകളില്‍ ആവശ്യമായി വരുന്ന സേവനങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും യാത്രക്കാര്‍ക്ക് സഹായകമാകും. ദേശീയപാതകള്‍ക്ക് വശങ്ങളില് ക്യൂആര്‍ കോഡുകളുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുറമെ, ആളുകള്‍ക്ക് അടിയന്തര സേവനം ലഭിക്കുന്നതിനായി തിരഞ്ഞെടുത്ത മറ്റ് സ്ഥലങ്ങളിലും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നാണ് വിവരം
ടോള്‍ പ്ലാസകള്‍, വഴിയോര വിശ്രമകേന്ദ്രങ്ങള്‍, ട്രക്ക് ലേ ബൈകള്‍, ഹൈവേ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലായിരിക്കും നാഷണല്‍ ഹൈവേ അതോറിറ്റി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.ഒന്നിലധികം ലക്ഷ്യങ്ങളുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ഹൈവേകളിലൂടെയുള്ള സുരക്ഷിത യാത്രയാണ് ഇതില്‍ പ്രധാനം. ഇതിനായാണ് അടിയന്തര സഹായം ഉറപ്പാക്കാന്‍ സാധിക്കുന്ന നമ്പറുകളും മറ്റും നല്‍കുന്നത്
ഇതിനുപുറമെ, ഹൈവേയെ കുറിച്ചുള്ള യാത്ര അനുഭവങ്ങളും അറിവും മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം ഉപകാരപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഹൈവേ യാത്രക്കാരെ ഡിജിറ്റലായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ചുവടുവയ്പ്പാണെന്നും എന്‍എച്ച്എഐ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.