ചാലിശ്ശേരി പഞ്ചായത്തിൽ 1926 ൽ സ്ഥാപിതമായ കവുക്കോട് മൊയ്തീൻ മാസ്റ്റർ മെമ്മോറിയൽ എ.എൽ.പി സ്കൂൾ നൂറാം വാർഷികമാണ് ശതപൂർണ്ണിമ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷം സംഘടിപ്പിച്ചത്. ശതപൂർണ്ണിമയുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമവും മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
സ്കൂൾ മാനേജർ എം. അബ്ദുൾറഹ് മാൻ അധ്യക്ഷനായി. തദ്ദേശ സ്വയഭരണ സ്പെഷൽ സെക്രട്ടറി അനുപമ ഐ.എ.എസ് മുഖ്യാതിഥിയായി .ക്ലാസുകളിലെ സ്മാർട് ടി.വികളുടെ ഉദ്ഘാടനം ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ നിർവഹിച്ചു.തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , വൈസ് പ്രസിഡൻ്റ് സാഹിറ കാദർ ,എസ് എം.സി ചെയർമാൻ ഫൈസൽ മാസ്റ്റർ, ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ , തൃത്താല ബി.പി.സി ദേവരാജ് , എം ടി എ പ്രസിഡൻ്റ് ഫർസാന , പി ടി എ വൈസ് പ്രസിഡൻ്റ് ജയശ്രീ, എസ് എം സി അംഗം എഎം നൗഷാദ് , പൂർവ്വ വിദ്യാർത്ഥി ചെയർമാൻ പി. ഇ ജലീൽ , അധ്യാപിക നീനു പോൾ , ലീഡർ അസ്ഹ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാനദ്ധ്യാപിക കെ ബാബു നാസർ സ്വാഗതവും പി ടി എ പ്രസിഡൻ്റ് ഷെമീർ തച്ചറായിൽ നന്ദിയും പറഞ്ഞു പ്രമുഖ മജിഷ്യൻ എം.അബൂബക്കർ മാജിക് ഷോയും ,പൂർവ്വ വിദ്വാർത്ഥികൾ അനുഭവങ്ങൾ പങ്കിടൽ, വിവിധ കലാപരിപാടികളും നടത്തി ഉച്ചക്ക് സ്നേഹ വിരുന്നും ഉണ്ടായി. വിരമിച്ച അധ്യാപകരെ പൊന്നാടയും , ഉപഹാരവും നൽകി മന്ത്രി ആദരിച്ചു.സ്കൂളിൻ്റെ ഉപഹാരമായി മന്ത്രി എം.ബി രാജേഷ് ,മുഖ്യാതിഥി അനുപമ IAS എന്നിവർക്ക് സ്കൂൾ മാനേജർ ഉപഹാരവും നൽകി സ്വാഗത ചടങ്ങിൽ വിശ്ഷിടാതിഥികൾക്ക് വിദ്യാർത്ഥികൾ തന്നെ നട്ടു വളർത്തിയ പൂക്കൾ നൽകിയത് വേറിട്ട കാഴ്ചയായി പൂർവ്വ വിദ്യാർത്ഥികൾ , നാട്ടുകാർ , അദ്ധ്യാപകർ , സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.