തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാൻ അവസരം നൽകുന്ന പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം
കോടികളുടെ നഷ്ടമാണ് പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നതെന്നും 6 - 7 വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും നഷ്ടം സംഭവിച്ചിരിക്കാമെന്നും മന്ത്രി പറഞ്ഞു. കമ്പനികൾ ടെന്‍ഡര്‍ എടുത്ത ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയിൽ പോയി നടപടി പൂർത്തിയാക്കാതെ ആ പേരിൽ പൈസ അടിച്ചുമാറ്റുന്നു.ഇത് സ്ഥിരം ആയതോടെ ഇത്തരം ആളുകളെ കരിമ്പട്ടികയില്‍പ്പെടുത്താൻ ഹൈകോടതി നിർദേശം നൽകി. ഇതോടെ ഇവർ ടെന്‍ഡര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കുന്ന രീതിയായി. എന്നാൽ, ഇങ്ങനെയുള്ളവരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്. പത്താനപുരത്തെ എം.എൽ.എയാണ് ഞാൻ. ബദൽ പദ്ധതി സർക്കാർ ഇവിടെ ഉടൻ അവതരിപ്പിക്കുകയാണ്ഏതൊരു ചെറുപ്പക്കാർക്കും ഇനി കെ.എസ്.ആർ.ടി.സിയിൽ പരസ്യം പിടിക്കാവുന്ന പദ്ധതി -മന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിൽ രജിസ്റ്റർ ചെയ്ത് എംപാനൽ പൂർത്തിയാക്കുന്നവർക്ക് പരസ്യം പിടിക്കാം. ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും. കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനും ഇനി കെ.എസ്.ആർ.ടി.സിയിൽ പരസ്യം പിടിച്ച് ജീവിക്കാനാകുമെന്നും ഇതൊരു തൊഴിദാന പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.