കീവ്: റഷ്യന്‍ സൈന്യത്തിനുവേണ്ടി യുദ്ധമുഖത്തെത്തിയ ഇന്ത്യക്കാരനെ യുക്രൈന് സേന പിടികൂടി. ഗുജറാത്തിലെ മോര്‍ബി സ്വദേശി മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈനെ(22) യാണ് യുക്രൈന് സേന പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്ചെയ്തു. മൂന്നുദിവസത്തോളം റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് കഴിഞ്ഞ ഇയാള്‍ യുക്രൈന് സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യക്കാരനെ പിടികൂടിയതുമായി ബന്ധപ്പെട്ട് യുക്രൈന് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. ഗുജറാത്ത് സ്വദേശിയായ ഹുസൈന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് റഷ്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍, റഷ്യയിലെത്തിയതിന് പിന്നാലെ ഇയാള്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. ഏഴുവര്‍ഷത്തെ തടവിനും ശിക്ഷിക്കപ്പെട്ടു. ഈ ശിക്ഷ ഒഴിവാക്കുന്നതിനായാണ് ഹുസൈന് സൈനികസേവനത്തിന് തയ്യാറായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുഹുസൈന് തന്നെ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്ന ഒരു വീഡിയോ യുക്രൈന് സേന കഴിഞ്ഞദിവസം പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയില്‍ റഷ്യന്‍ ഭാഷയിലാണ് ഇയാള്‍ സംസാരിക്കുന്നത്. ജയില്‍ശിക്ഷ ഒഴിവാക്കാനായാണ് താന്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് എത്തിയതെന്നും ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. ''എനിക്ക് ജയിലില്‍ കഴിയാന്‍ ആഗ്രഹമില്ലായിരുന്നു. അതിനാല്‍ 'സ്പെഷ്യല്‍ മിലിട്ടറി ഓപ്പറേഷന്' വേണ്ടിയുള്ള കരാറില്‍ ഞാന്‍ ഒപ്പുവെച്ചു.പക്ഷേ, എനിക്ക് അതില്‍നിന്ന് പുറത്തുവരാനും ആഗ്രഹമുണ്ടായിരുന്നു'', ഹുസൈന് വീഡിയോയില്‍ പറഞ്ഞു. യുക്രൈനുമായുള്ള യുദ്ധമുഖത്തേക്ക് അയക്കുന്നതിന് മുന്‍പ് റഷ്യന്‍ സൈന്യം തനിക്ക് 16 ദിവസത്തെ അടിസ്ഥാന പരിശീലനം നല്‍കിയതായും യുവാവ് വെളിപ്പെടുത്തി. പരിശീലനത്തിന് ശേഷം ഒക്ടോബര്‍ ഒന്നാംതീയതിയാണ് യുദ്ധമുഖത്തേക്ക് അയച്ചത്. എന്നാല്‍, കമാന്‍ഡറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് താന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു.
അങ്ങനെയാണ് യുക്രൈനിന്റെ ട്രെഞ്ചിന് സമീപമെത്തി തോക്ക് താഴെവെച്ച് കീഴടങ്ങിയതെന്നും യുവാവ് പറഞ്ഞു. സൈന്യത്തില്‍ ചേരുന്നതിന്റെ ഭാഗമായി റഷ്യന്‍ അധികൃതര്‍ പണം വാഗ്ദാനംചെയ്തിരുന്നെങ്കിലും ഇതുവരെ പണം ലഭിച്ചില്ലെന്നും യുവാവ് പറഞ്ഞു. തനിക്ക് ഇനി റഷ്യയിലേക്ക് മടങ്ങേണ്ടെന്നും യുവാവ് വ്യക്തമാക്കി. റഷ്യയില്‍ സത്യമില്ലെന്നും ഇവിടെ യുക്രൈനില്‍ ജയിലില്‍ കിടക്കുന്നതാണ് തനിക്ക് നല്ലതെന്നും യുവാവ് പറഞ്ഞുഇന്ത്യക്കാരായ ഒട്ടേറെ പേര് റഷ്യയില്‍ നിര്‍ബന്ധിത സൈനികസേവനത്തിന് എത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യയില്‍ ജോലിവാഗ്ദാനംചെയ്ത് തെറ്റിദ്ധരിപ്പിച്ചും മറ്റുമാണ് ഇവരെ പലരെയും നിര്‍ബന്ധിത സൈനികസേവനത്തിന് അയച്ചിരുന്നത്. ഇതിനിടെയാണ് ഗുജറാത്ത് സ്വദേശിയായ യുവാവ് യുക്രൈന് സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയ സംഭവമുണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.