ഭാരതീയ വിദ്യാ നികേതൻ മാതൃഭാരതി സംഗമം എടപ്പാളിൽ നടന്നു

എടപ്പാൾ: ഭാരതീയ വിദ്യാ നികേതൻ (ബി.വി.എൻ.) പൊന്നാനി സങ്കുലിന്റെ ആഭിമുഖ്യത്തിൽ മാതൃഭാരതി പ്രവർത്തക സംഗമം അയങ്കലത്തെ അഗസ്ത്യ വിദ്യാ നികേതനിൽ വെച്ച് നടന്നു. വിദ്യാ നികേതൻ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ മാതാക്കളുടെ കൂട്ടായ്മയെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്

മാതൃഭാരതി ജില്ലാ ഉപാധ്യക്ഷ പി. ഗായത്രി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. പൊന്നാനി സങ്കുൽ സംയോജക കെ. നീതു അരുൺ അധ്യക്ഷത വഹിച്ച ചടങ്ങ്, പ്രശസ്ത നൃത്താധ്യാപിക കലാമണ്ഡലം ഷിംല രാജേഷ് ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു.

അഗസ്ത്യ വിദ്യാ നികേതൻ ഹെഡ്മിസ്ട്രസ് പി. ജിബി, കെ. ദിലീപ്, സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ അപ്പുമാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബി.വി.എൻ. സംസ്ഥാന പ്രചാർ പ്രമുഖും മലപ്പുറം ജില്ല കോ-ഓർഡിനേറ്ററുമായ കെ. വി. സജിത്ത്കുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. തുടർന്ന്, പി. ഗായത്രി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

മാതൃസംഗമത്തിന് എസ്. സരിത നന്ദി അറിയിച്ചു. ശ്രീ ശാസ്താ വിദ്യാ നികേതൻ അമ്മമാർ ആലപിച്ച വ്യക്തിഗീതവും തുടർന്ന് അമ്മമാരുടെ വിവിധ കലാപരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !