തിരുവനന്തപുരം :ഉയരം പരിഗണിക്കാതെ, 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്രഅടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിടനിർമാണ പെർമിറ്റ് നൽകാൻ തീരുമാനം.
ഇതടക്കം കെട്ടിടനിർമാണ ചട്ടങ്ങളിൽ ഒട്ടേറെ നിർണായക ഭേദഗതികൾ തയാറായി. നിയമവകുപ്പിന്റെ പരിശോധന കൂടി പൂർത്തിയായാൽ വിജ്ഞാപനമാകും. നിലവിൽ 7 വരെ മീറ്റർ ഉയരമുള്ള വീടുകളെയാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്തീർണവും വർധിപ്പിക്കും. നിലവിൽ 100 ചതുരശ്രമീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി (2690.98 ചതുരശ്രഅടി) ഉയർത്തും. ഇതോടെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും.
വ്യവസായ കെട്ടിടങ്ങളുടെ നിർമാണത്തിനും ഇളവുകൾ ബാധകമാക്കിയിട്ടുണ്ട്. ജി ഒന്ന് കാറ്റഗറിയിൽ 200 ചതുരശ്രമീറ്റർ (2152.78 ചതുരശ്ര അടി) വരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറികളിലുള്ളതുമായ മുഴുവൻ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഉദാരമാക്കാനാണ് തീരുമാനം.
ഇരുനൂറിലേറെ ഭേദഗതികൾ കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിനാണു സർക്കാർ നീക്കം. 117 ചട്ടങ്ങളിൽ ഇരുനൂറിലധികം ഭേദഗതികളാണു വരുന്നത്. കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ചു പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് നടപടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.