ഓട്ടവ :കാനഡയിൽ ഇന്ത്യക്കാരനായ വ്യവസായി ദർശൻ സിങ് സഹാസിയെ (68) കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയുടെ സംഘം കൊലപ്പെടുത്തി.
ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിൽ അബ്ബോട്സ്ഫോഡ് നഗരത്തിലെ വീടിനു പുറത്ത് കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ ദർശൻ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കാർ നിർത്തി പുറത്തിറങ്ങിയ ഉടൻ വെടിവയ്ക്കുകയായിരുന്നു.കാനം ഇന്റർനാഷനൽ എന്ന ടെക്സ്റ്റൈൽ കമ്പനിയുടെ പ്രസിഡന്റ് ആണ് ദർശൻ. പഞ്ചാബിൽ നിന്ന് 1991ലാണ് കാനഡയിലെത്തിയത്.കൊലപാതകം നടത്തിയതായി ബിഷ്ണോയ് സംഘാംഗം ഗോൾഡി ധില്ലൻ സമൂഹമാധ്യമത്തിലൂടെ സമ്മതിച്ചു. നിരന്തരം കൊള്ളയും കൊലപാതകവും നടത്തുന്ന ബിഷ്ണോയുടെ സംഘത്തെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
തിങ്കളാഴ്ച പഞ്ചാബി ഗായകൻ ഛാനി നാട്ടന്റെ വീടിനു പുറത്തും സംഘം വെടിവയ്പ് നടത്തിയിരുന്നു. സർദാർ ഖേര എന്ന ഗായകനുമായി ബന്ധം സ്ഥാപിച്ചതാണ് കാരണം. സർദാർ ഖേര വരുംദിവസങ്ങളിൽ കൂടുതൽ നാശം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.
ഈ സംഭവങ്ങളോടെ കാനഡയിലെ ഇന്ത്യൻ സമൂഹം ഭീതിയിലാണ്. വിവിധ രാജ്യങ്ങളിലായി 700 കൊലപാതകങ്ങൾ ബിഷ്ണോയ് സംഘം നടത്തിയെന്നാണ് കണക്ക്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ 2022ലാണ് പട്ടാപ്പകൽ വെടിവച്ചു കൊന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.