കോട്ടയം: ശ്വാസകോശം ഇനി വെറും സ്പോഞ്ചുപോലെയല്ല; കോട്ടയം മെഡിക്കൽ കോളജിന്.
അതു കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയും ചരിത്രത്തിൽ കോട്ടയത്തെ സ്വർണത്തിളക്കത്തിൽ എഴുതിച്ചേർത്ത അപൂർവ അവയവമാണ്! സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും മെഡിക്കൽ കോളജ് ആയി ഇന്നലെ കോട്ടയം മാറി. പ്രധാന മൂന്ന് അവയവങ്ങൾ ഒരേ ദിവസം മാറ്റിവച്ചെന്ന തിളക്കം വേറെ.കഴിഞ്ഞദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ.ആർ.അനീഷിന്റെ (38) അവയവങ്ങളാണ് ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി മാറ്റിവച്ചത്. ശ്വാസകോശം, ഹൃദയം, ഒരു വൃക്ക എന്നിവ ഇന്നലെ മൂന്നുപേരിൽ തുടിച്ചു തുടങ്ങി.
രണ്ട് നേത്രപടലങ്ങൾ ഐ ബാങ്കിലേക്കു മാറ്റി. അനീഷിന്റെ രണ്ടാമത്തെ വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും രണ്ടു കൈകൾ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മറ്റു ജീവനുകളിൽ തുന്നിച്ചേർക്കാനായി കൊണ്ടുപോയി.
പാരക്വാറ്റ് കളനാശിനി ഉള്ളിൽ ചെന്നു ശ്വാസകോശം തകരാറിലായ മുണ്ടക്കയം സ്വദേശി ദിവ്യയ്ക്കാണ് (27) ശ്വാസകോശം മാറ്റിവച്ചത്. എറണാകുളം സ്വദേശി എം.എം.മാത്യുവിന് (57) ഹൃദയവും; പത്തനംതിട്ട സ്വദേശി അജിത്കുമാറിന് (34) വൃക്കയും. ശസ്ത്രക്രിയകൾ വിജയമാണെന്നും 48 മണിക്കൂർ സമയം നിരീക്ഷണം ആവശ്യമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.